വെളിയം: ഓടനാവട്ടം ജയമാതാ ആശുപത്രിക്ക് സമീപത്തെ പള്ളിയിലെ അച്ചനെയും സിസ്റ്ററെയും മദ്യപിച്ചെത്തിയവർ മർദിക്കാൻ ശ്രമിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. മദ്യപിച്ച് സ്കൂട്ടറിൽ എത്തിയ മൂന്നുപേർ പള്ളിയുടെയും ആശുപത്രിയുടെയും കോമ്പൗണ്ടിൽ കടന്നു. ഇവർ മൂന്നുപേരും സ്കൂട്ടറിൽ നിന്ന് നിലത്ത് വീണ ശബ്ദം കേട്ട് സ്ഥലത്തെത്തിയ സിസ്റ്ററും നഴ്സുമാരും പരിക്കേറ്റവരെ ഡ്രസ് ചെയ്യുകയും തിരികെ പോകാൻ പറയുകയും ചെയ്തു. എന്നാൽ ഇവർ സിസ്റ്ററെ മർദിക്കാൻ ശ്രമിച്ചു. വഴക്ക് കേട്ട് പള്ളിയിലെ അച്ചൻ മദ്യപാനികളെ പിന്തിരിപ്പിച്ച് വിടാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇവർ അച്ചനെ അസഭ്യം വിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പൂയപ്പള്ളി പൊലീസ് ഇവരോട് ആശുപത്രിയിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ സ്വബോധം നഷ്ടപ്പെട്ട മൂവരും അസഭ്യം വിളി തുടർന്നു. പരാതിയില്ലാത്തതിനാൽ പൊലീസ് ഇവരെ വിരട്ടി വിടുകയായിരുന്നു. വഴി തെറ്റിയെത്തിയവർ വീട്ടിലേക്ക് പത്തനാപുരം: സഹോദരിയുടെ വീട്ടിലേക്ക് പോകാനിറങ്ങി വഴിതെറ്റി കൊല്ലത്തെത്തിയ യുവതിയെയും മകളെയും തേടി വീട്ടുകാരെത്തി. തമിഴ്‌നാട് വിരുതുനഗര്‍ സാട്ടൂര്‍ സ്വദേശി മുത്തുമാരി, മകള്‍ ഗ്രേസ് എന്നിവരെയാണ് ഗാന്ധിഭവൻെറ സഹായത്തോടെ തിരികെ അയച്ചത്. ആഗസ്റ്റ് തുടക്കത്തിൽ കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവുമായി വഴക്കിട്ട് കുഞ്ഞിനെയുമെടുത്ത് വീട്ടില്‍ നിന്നിറങ്ങിയതാണ് മുത്തുമാരി. സഹോദരിയുടെ വീട്ടിലേക്ക് പോകാനുറച്ചാണ് ട്രെയിനില്‍ കയറിയത്. ഉണര്‍ന്നപ്പോള്‍ ട്രെയിൻ കൊല്ലത്ത് എത്തിയിരുന്നു. തുടര്‍ന്ന് െറയില്‍വേ പൊലീസ് ഇടപെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അവിടെ നിന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് കൊല്ലം മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് ഇരുവരെയും ആഗസ്റ്റ് മൂന്നിന് ഗാന്ധിഭവനിലെത്തിച്ചത്. ഡോ. എം.എല്‍. അഷിതയുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് നടത്തിയാണ് പൂര്‍ണ വിവരങ്ങള്‍ മനസ്സിലാക്കിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവതിയുടെ ബന്ധുക്കളെ കണ്ടെത്തി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.