ഓയൂർ: സൗരോർജ മേശവിളക്കുകൾ നിർമിച്ച് ചെറിയ വെളിനല്ലൂർ കെ.പി.എം സ്കൂളിലെ അടൽ ടിങ്കർ ലാബ്. മുംബൈ ഐ.ഐ.ടിയുടെ സ്റ്റുഡൻറ് സോളാർ അംബാസിഡർ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം നടന്നത്. ലാബ് ചുമതലക്കാരനായ അധ്യാപകൻ ദിലീപ് ഓൺലൈൻ ക്ലാസ് വഴിയാണ് മേശവിളക്ക് നിർമാണത്തിനുള്ള അറിവ് നേടിയത്. സൗരോർജ വിളക്കുകളുടെ ഭാഗങ്ങൾ ഐ.ഐ.ടിയിൽനിന്ന് അയച്ചുകൊടുക്കുകയായിരുന്നു. സ്കൂളിലെ ലാബിൽ അധ്യാപകൻെറ സഹായത്തോടെ കുട്ടികൾ വിളക്കിൻെറ ഭാഗങ്ങൾ ചേർത്തുെവച്ച് പ്രവർത്തനക്ഷമമാക്കുകയായിരുന്നു. സ്കൂൾ പ്രഥമാധ്യാപകൻ ബിപിൻ ഭാസ്കർ, വിദ്യാർഥികളായ മുഹമ്മദ് സാദിക്ക്, മുബാറക്ക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുന്നത്. 'അഗതിരഹിത കേരളം പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കണം' ചടയമംഗലം: അഗതിരഹിത കേരളം പദ്ധതി പ്രകാരം അഗതി ആശ്രയകിറ്റ് വിതരണത്തിൽ ക്രമക്കേട് നടന്നതായി ചടയമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കുടുംബശ്രീവഴി നടപ്പാക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് പത്ത് മാനദണ്ഡങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതെല്ലാം കാറ്റിൽപറത്തി ഏക്കർ കണക്കിന് റബർ എസ്റ്റേറ്റ് ഉള്ളവരും കുടുംബശ്രീ ഭാരവാഹികളും കിറ്റുകൾ സ്വന്തമാക്കി. പഞ്ചായത്ത് ഭരണസമിതിക്കും കുടുംബശ്രീ ഭാരവാഹികൾക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വി.ഒ. സാജൻ കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ പഞ്ചായത്ത് ഓംബുഡ്സ്മാനെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.