കുളത്തൂപ്പുഴ: മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേർക്ക് മർദനമേറ്റ സംഭവത്തില്‍ പൊലീസ് പിടികൂടിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കുളത്തൂപ്പുഴ നെടുവന്നൂര്‍ കടവ് മഹേഷ് ഭവനില്‍ മഹേഷ് (20), സഹോദരന്‍ മനു (18), സാംനഗര്‍ വിഷ്ണു ഭവനില്‍ വിഷ്ണു (22), പ്രമോദ് ഭവനില്‍ ശരത് (23), കല്ലുവെട്ടാംകുഴി സുധീഷ് ഭവനില്‍ സുധീഷ് (19), അശ്വതി ഭവനില്‍ സുധീഷ് (22) എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സുധീറിൻെറ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം നെടുവന്നൂര്‍കടവിനു സമീപം ആറ്റുമീന്‍ പിടിച്ച് വില്‍പന നടത്തുന്ന സംഘത്തില്‍പെട്ട പ്രദേശവാസിയായ അജയന്‍, ഇയാളുടെ സുഹൃത്തും വട്ടപ്പാറ സ്വദേശിയുമായ മധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിനു മുന്നിലായുള്ള മത്സ്യവില്‍പന കേന്ദ്രത്തിലിരുന്നു മദ്യപിച്ച ഇരുവരും അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് സംഘർഷത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കമുണ്ടായതിൻെറ അരിശത്തില്‍ അജയനോടു മുന്‍വൈരാഗ്യമുണ്ടായിരുന്ന യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും അക്രമിസംഘം ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.