വീട്​ ജപ്തി ചെയ്തതിനെ തുടര്‍ന്ന് വീട്ടമ്മയുടെ ആത്മഹത്യ ഭീഷണി

പാറശ്ശാല: ബാങ്ക് വീട് ജപ്തി ചെയ്തതിെന തുടര്‍ന്ന് വീടിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വീട്ടമ്മയെ പൊഴിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാരോട് അയിര പറയംകോട് ആർ.എസ് ഭവനില്‍ പരേതനായ രാജന്‍ വൈദ്യരുടെ ഭാര്യ സെല്‍വി (50) യെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്ക് ഒാഫ് ബറോഡയില്‍നിന്ന് സെല്‍വിയുടെ ഭാര്‍ത്താവ് ഭവന വയ്പ എടുത്തിരുന്നു. അദ്ദേഹത്തിൻെറ മരണശേഷം തിരിച്ചടവ് മുടങ്ങി. തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികള്‍ സ്വീകരിച്ചത്. വീട്ടമ്മയെ വീട്ടില്‍നിന്ന് പുറത്താക്കിയശേഷം ബാങ്ക് അധികൃതർ വീട് സീല്‍ െവച്ച് മടങ്ങിയിരുന്നു. ഒരു രാത്രി മുഴുവൻ അടുത്ത വീട്ടില്‍ കഴിഞ്ഞ സെല്‍വി പിേറ്റ നാള്‍ ഇവരുടെ സീല്‍ െവച്ച വീട്ടിനു മുകളില്‍ കയറി മണിക്കൂറുകള്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന്, നെയ്യാറ്റിന്‍കര തഹസിൽദാറുടെയും ആൻസലന്‍ എം.എൽ.എയുടെയും സാന്നിധ്യത്തില്‍ സെല്‍വിയെ അനുനയിപ്പിച്ച് താഴെയിറക്കി. തുടര്‍ന്ന് സീല്‍ െവച്ചിരുന്ന വീട്ടിൻെറ വാതില്‍ പൊളിച്ച് വീട്ടമ്മ വീട്ടിനുള്ളില്‍ പ്രവേശിച്ചിരുെന്നങ്കിലും കോടതി വിധി ഉള്ളതിനാല്‍ ബാങ്കിൻെറ തുടര്‍ നടപടിയില്‍ ഇവരെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും വീട്ടിന് പൊലീസ് കാവല്‍ എര്‍പ്പെടുത്തുകയുമായിരുന്നു. തിങ്കളാഴ്ച വൈകീേട്ടാടെ അഭിഭാഷകൻെറ സഹായത്താല്‍ സെല്‍വിയെ ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.