സ്‌റ്റേഡിയത്തിലെ വെള്ളക്കെട്ട് ദുരിതംവിതക്കുന്നു

പാലോട്: സ്‌റ്റേഡിയത്തിലെ വെള്ളക്കെട്ട് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പാലോട് മേളക്ക് സ്ഥിരം സൗക ര്യമൊരുക്കുക എന്ന ലക്ഷ്യം മുൻനിർത്തി സ്‌റ്റേഡിയത്തോട് ചേർന്ന് കൂടുതൽ സ്ഥലം വാങ്ങി നിലമൊരുക്കൽ നടത്തിയിരുന്നു. ഇതിൻെറ ഭാഗമായി മണ്ണിടിച്ച് നീക്കിയതോടെയാണ് സ്‌റ്റേഡിയത്തിലെ കുറച്ചധികം സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇരുപത്തി അഞ്ചോളം വീടുകൾ വെള്ളക്കെട്ടിന് ചുറ്റുവട്ടത്തുണ്ട്. കൊതുക് ശല്യംമൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ് വീട്ടുകാർ. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള സ്‌റ്റേഡിയം വികസിപ്പിക്കുന്നത്. എന്നാൽ, ഏറെ ദിവസങ്ങളായി പണികൾ മുടങ്ങിക്കിടക്കുകയാണ്. അതേസമയം, രണ്ടാംഘട്ട ജോലികൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും പണി ആരംഭിക്കുന്നതോടെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.