സ്റ്റഡി ലിങ്ക്സ്​ ഇന്‍റർനാഷനൽ വിദ്യാഭ്യാസ എക്സ്​പോ 25ന്​ തിരുവനന്തപുരത്ത്

വിദേശ മെഡിക്കൽ സർവകലാശാലകളിൽനിന്നുള്ള പ്രതിനിധികളുമായി നേരിട്ട്​ സംവദിക്കാൻ സൗകര്യം

കൊച്ചി: ‘മാധ്യമ’വുമായി ചേർന്ന്​ സ്റ്റഡി ലിങ്ക്സ്​ ഇന്‍റർനാഷനൽ സംഘടിപ്പിക്കുന്ന സ്റ്റഡി എബ്രോഡ്​ എക്സ്​പോ ശനിയാഴ്ച തിരുവനന്തപുരത്ത്. രാവിലെ 10 മുതൽ തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാന്‍റ്​ ചൈത്രത്തിൽ നടക്കുന്ന പരിപാടിയിൽ പത്തിലധികം വിദേശ മെഡിക്കൽ സർവകലാശാലകളിൽനിന്നുള്ള പ്രതിനിധികളുമായി നേരിട്ട്​ സംവദിക്കാനും എം.ബി.ബി.എസ്​, ​െഡന്‍റൽ, നഴ്​സിങ്​, റേഡിയോളജി, ഫിസിയോ തെറപ്പി, ഫാർമസി തുടങ്ങിയ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്​സുകളിലേക്ക്​ സ്​പോട്ട്​ അഡ്​മിഷൻ നേടാനും സൗകര്യമുണ്ടാകും.

രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നുവരെ നടക്കുന്ന സെമിനാറുകളിൽ​ റഷ്യൻ ​കോഓഡിനേറ്റർ ഡോ. ഷഫാഫ്​​ ഷരീഫ്​, ജമാലുദ്ദീൻ​ മാളിക്കുന്ന്​, കെ. മൻസൂർ, സെഫർ വ്രാണ എന്നിവർ സംസാരിക്കും. ​​ജോർജിയയിലെ ബതൂമി ഇന്‍റർനാഷനൽ യൂനിവേഴ്​സിറ്റിയിലെ നാതിയ ഖറാത്തി, ജിയോർജി നിഷാർദ്​സെ, റഷ്യയിലെ ഇവാനാവേ സ്​റ്റേറ്റ്​ മെഡിക്കൽ യൂനിവേഴ്​സിറ്റിയിലെ ഡോ.നിതിൻ ശർമ എന്നിവരും സംബന്ധിക്കും.

എം.ബി.ബി.എസ്​, ബി.എസ്​സി നഴ്​സിങ്​ ആന്‍ഡ്​​ പാരാ മെഡിക്കൽ, മാനേജ്​മെന്‍റ്​ കോഴ്​സുകളിലേക്ക്​ സ്​കോളർഷിപ്പോടെ പ്രവേശനം ആഗ്രഹിക്കുന്നവർക്ക്​ സൗജന്യമായി എക്സ്​പോയിൽ പ​ങ്കെടുക്കാം. പത്തിലധികം രാജ്യങ്ങളിൽനിന്നായി നൂറിലധികം സർവകലാശാലകൾ പ​ങ്കെടുക്കുന്ന എക്​സ്​പോയിൽ അഞ്ഞൂറോളം കോഴ്​സുകൾ പരിചയപ്പെടാൻ വിദ്യാർഥികൾക്ക്​ അവസരമൊരുങ്ങും.

12 വർഷത്തിലേറെയായി വിദേശ സർവകലാശാലകളിൽ പതിനായിരത്തിലധികം വിദ്യാർഥികൾക്ക്​ മെഡിക്കൽ, പാരാമെഡിക്കൽ, മാനേജ്​മെന്‍റ്​ കോഴ്​സുകൾക്ക്​ പ്രവേശനം നേടാൻ സ്റ്റഡി ലിങ്ക്സ്​ ഗ്രൂപ്​ സഹായം ലഭ്യമാക്കിയിട്ടുണ്ട്​. വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ പ്രവേശനവും വിസ സപ്പോർട്ടും മുതൽ പഠനം പൂർത്തിയാക്കുന്നതുവരെയും തുടർന്നും സ്​റ്റഡി ലിങ്ക്സ്​ പ്രതിനിധികളുടെ സേവനം ലഭ്യമാകും. രജിസ്​ട്രേഷന്​ ഇതോടൊപ്പമുള്ള ക്യു.ആർ കോഡ്​​ സ്കാൻ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്​: 9020991010.  

Tags:    
News Summary - Study Links International Education Expo on 25th in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT