വിദ്യാർഥിനി കടലിൽ മരിച്ച നിലയിൽ

വർക്കല: കടലിൽ ഇറങ്ങിയ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടവ വെൺകുളം ചെമ്പകത്തിൻമൂട് പ്ലാവിള വീട്ടിൽ സാജന്റെയും സിബിയുടെയും മകൾ ശ്രേയ (15) ആണ് മരിച്ചത്. അയിരൂർ എം.ജി.എം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇതേ സ്കൂളിലെ അധ്യാപികയാണ് മാതാവ്.

ഇന്ന് ഉച്ച പന്ത്രണ്ടോടെ ഇടവ വെറ്റക്കട കടപ്പുറത്താണ് സംഭവം. സ്കൂളിൽ പോകാതെ മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന ശ്രേയയെ വീട്ടുകാർ ശകാരിച്ചിരുന്നുവത്രെ. പത്തരയോടെ സ്കൂൾ യൂനിഫോം ധരിച്ച് വീട്ടിൽനിന്നും ഇറങ്ങി. ഉച്ചയോടെ ശ്രേയ വെറ്റക്കട കടപ്പുറത്തെത്തി കടലിൽ ഇറങ്ങുകയായിരുന്നുവത്രെ. ഒപ്പം സുഹൃത്തും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവം ശ്രദ്ധയിൽപെട്ട മത്സ്യത്തൊഴിലാളികൾ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ കാപ്പിൽ പൊഴിമുഖത്താണ് മൃതദേഹം കണ്ടത്.

ശ്രേയയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാനായി കടലിൽ ചാടിയതായും പറയപ്പെടുന്നു. എന്നാൽ ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും. സഹോദരൻ: സാഗർ.

Tags:    
News Summary - student found dead in sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.