നവാസ് എം., മെഹബൂബ് ഖാൻ, അനിൽകുമാർ

വ്യാപാരി വ്യവസായി ഏകോപനസമിതി പൂവാർ യൂനിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

പൂവാർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവാർ യൂനിറ്റ് വാർഷിക സമ്മേളനവും 2024-26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പൂവാർ സിനി പ്ലക്സിൽ നടന്നു.

ജില്ല ജനറൽ സെക്രട്ടറി വൈ. വിജയൻ ഉദ്ഘാടനം ചെയ്തു. വെള്ളറട രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് നവാസ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ധനീഷ് ചന്ദ്രൻ, ജില്ല വൈസ് പ്രസിഡന്‍റുമാരായ ഇ.എം. ബഷീർ, രത്നകല രത്നാകരൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് മെഹബൂബ് ഖാൻ സ്വാഗതം പറഞ്ഞു.

ജില്ല സെക്രട്ടറി ഷിറാസ് ഖാൻ മുഖ്യ വരാണാധികാരിയായ തിരഞ്ഞെടുപ്പിൽ അടുത്ത കാലയളവിലേക്കുള്ള പ്രസിഡന്റായി നവാസ് .എം, ജനറൽ സെക്രട്ടറിയായി മെഹബൂബ് ഖാൻ, ട്രഷററായി അനിൽകുമാർ എന്നിവരെ തിരഞ്ഞെടുത്തു. യൂനിറ്റിലെ 70 വയസ്സിന് മുകളിലുള്ള വ്യാപാരികളെ സമ്മേളനത്തിൽ ആദരിച്ചു. 

Tags:    
News Summary - vyapari vyavasayi poovar unit conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.