ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ചെറുക്കണം - ഐ.എസ്.എം സംഗമം

--must-- കൊല്ലം: സ്ത്രീക്ക് അഭിമാനകരമായ അസ്തിത്വവും അവകാശ സംരക്ഷണവും സമത്വവും പ്രദാനം ചെയ്ത ഖുര്‍ആൻെറ വക്താക്കളായ മുസ്‌ലിം സമൂഹത്തെ മുത്തലാഖിൻെറ പേരില്‍ വിമര്‍ശിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഐ.എസ്.എം വെളിച്ചം സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. മുത്തലാഖിനെ മറപിടിച്ച് മുസ്‌ലിം സ്ത്രീ സുരക്ഷയുടെ പേരുപറഞ്ഞ് നിയമ നിര്‍മാണം നടത്തുന്നത് ദുരുദ്ദേശ്യപരമാണെന്നും അതിൻെറ മറവില്‍ ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കത്തെ ചെറുക്കണമെന്നും സംഗമം വ്യക്തമാക്കി. വിവിധ വിഷയങ്ങളെ ആസ്പദമാക്കി അബ്ദുസ്സലാം മുട്ടില്‍, അലി മദനി മൊറയൂര്‍, മന്‍സൂര്‍ ഒതായി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, മുഹ്‌സിന പത്തനാപുരം, നൗഫിയ അന്‍വാരിയ, ഷിഹാബുദ്ദീന്‍ അന്‍സാരി, അബ്ദുല്‍ ജലീല്‍ മദനി, നൗഷാദ് കുറ്റിയാടി, സജ്ജാദ് ഫാറൂഖി, അബ്ദുല്‍ ഹക്കീം പുല്‍പ്പറ്റ, ഷാദില്‍ ഹക്കീം, നസീര്‍ ചെറുവാടി, ഷാനവാസ് പറവന്നൂര്‍, ഹിബ ഈരാറ്റുപേട്ട എന്നിവര്‍ സംസാരിച്ചു. വെളിച്ചം മെഗാ ക്വിസ് പ്രോഗ്രാമിന് അബ്ബാസ് സുല്ലമി പൂനൂര്‍, ടി.പി. ഹുസൈന്‍ കോയ, യൂനുസ് നരിക്കുനി, അഫ്താഷ് ചാലിയം, ഷമീര്‍ ഫലാഹി, ജലീല്‍ വൈരങ്കോട്, മുഹ്‌സിന്‍ തൃപ്പനച്ചി, നൗഷാദ് കാക്കവയല്‍, ഫിറോസ് കൊച്ചി, ജാബിര്‍ വാഴക്കാട്, എസ്. അബ്ദുസ്സമദ് എന്നിവര്‍ നേതൃത്വം നല്‍കി. സമാപന പൊതുസമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം സുല്ലമി അധ്യക്ഷത വഹിച്ചു. കൊല്ലം കോര്‍പറേഷന്‍ മേയര്‍ വി. രാജേന്ദ്ര ബാബു മുഖ്യാതിഥിയായി. ഷാനിഫ് വാഴക്കാട് വെളിച്ചം പദ്ധതി അവതരിപ്പിച്ചു. വെളിച്ചം പത്താം ഘട്ട ലോഞ്ചിങ് കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷന്‍ എം. ബഷീര്‍ മദനി നിര്‍വഹിച്ചു. എസ്. ഇര്‍ഷാദ് സ്വലാഹി സമാപന പ്രഭാഷണം നടത്തി. ഇസ്മാഈല്‍ കരിയാട്, ഡോ. ഫുക്കാര്‍ അലി, ഡോ. അന്‍വര്‍ സാദത്ത്, സഹീര്‍ വെട്ടം, റുഖ്‌സാന വാഴക്കാട്, അബ്ദുല്‍ ലത്തീഫ് വൈലത്തൂര്‍, ഇ.പി. അഷറഫ് അലി, എ.കെ. ഷറഫുദ്ദീന്‍, ഷംസുദ്ദീന്‍ അയനിക്കോട്, വൈ. മുനീര്‍ , സുബൈര്‍ അരൂര്‍, സലീം കരുനാഗപ്പള്ളി, ഇ. അബ്ദുല്‍ ലത്തീഫ് ഫാറൂഖി, വി. മുഹമ്മദ് സുല്ലമി, ബി. സഹദ് എന്നിവർ സംസാരിച്ചു. ഇര്‍ഷാദ് സ്വലാഹി വെളിച്ചം വിജയികള്‍ക്കുള്ള സമ്മാന ദാനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.