ബൈക്കിലെത്തി മാല പൊട്ടിക്കൽ; പ്രത്യേകസംഘം അന്വേഷണം തുടങ്ങി

കൊല്ലം: ജില്ലയിൽ ആറ് സ്ഥലത്ത് സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തവരെ പിടികൂടാൻ എ.സി.പി എ. പ്രതീപ്കുമാറിൻെറ നേതൃ ത്വത്തിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ജില്ലയിലെ സ്ഥലങ്ങളുടെ പ്രത്യേകത വ്യക്തമായി അറിയാവുന്നവരാണ് യുവാക്കളെന്നാണ് പൊലീസ് വിലയിരുത്തൽ. വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം മോഷണം നടത്തിയശേഷം നഗരത്തിൻെറ എല്ലാ വഴികളിലൂടെയും സഞ്ചരിച്ചാണ് ഇവർ പട്ടത്താനെത്തത്തിയത്. പൊലീസ് പിന്തുടരുന്നുവെന്ന് അറിഞ്ഞതോടെ മേവറം-അയത്തിൽ വഴി കടപ്പാക്കടയിലെത്തിയാണ് ബൈക്ക് ഉപേക്ഷിച്ചത്. പൊലീസ് ശേഖരിച്ച മോഷ്ടാക്കളുടെ സി.സി.ടി.വി ചിത്രങ്ങൾ സ്ഥിരം കുറ്റവാളികളുമായി ഒത്തുനോക്കിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്േറ്റഷനുകളിലേക്കും ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്നാണ് മോഷ്ടാക്കളെ സ്ഥിരമായി നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരും പറയുന്നത്. കുണ്ടറ റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച പൾസർ ബൈക്കിലാണ് ഇവർ നാട്ടിലാകെ ഭീതി പടർത്തിയത്. രണ്ടിടത്ത് ഇവർ തോക്ക് ചൂണ്ടിയിരുന്നു. കുണ്ടറ ആറുമുറിക്കട-നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുന്നിൽ, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12.35 വരെ മാല പൊട്ടിക്കൽ നടന്നത്. 11.5 പവനോളം സ്വർണമാണ് കവർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.