'ആളൊരുക്കം' ബ്രിക്സ് ഫിലിം ഫെസ്​റ്റിവലിൽ

തിരുവനന്തപുരം: ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ബ്രസീലിലെ റിയോ ഡി ഡെനീറോയിൽ നടക്കുന്ന നാലാമത് ബ്രിക്സ് ഇൻറർ നാഷനൽ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിൽ വി.സി. അഭിലാഷ് സംവിധാനം ചെയ്ത 'ആളൊരുക്കം' ഒക്ടോബർ ആറിന് പ്രദർശിപ്പിക്കും. സംവിധായകൻ അഭിലാഷുമായുള്ള സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം നടൻ ഇന്ദ്രൻസിന് ഏറ്റവുംമികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഏറ്റവുംമികച്ച സാമൂഹിക പ്രസക്തിയേറിയ ചിത്രത്തിനുള്ള ദേശീയ അവാർഡും നേടിയ സിനിമയാണ് ആളൊരുക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.