മരിച്ച പ്രവാസിമലയാളിയുടെ കുടുംബത്തിന് സഹായധനം നല്‍കി

വെള്ളറട: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കുന്നത്തുകാല്‍ കോട്ടുക്കോണം സ്റ്റാൻലി ജോണിൻെറ കുടുംബത്തിന് റിയാദ ് കേളി സാംസ്‌കാരിക വേദി സമാഹരിച്ച തുക സി.കെ. ഹരീന്ദ്രൻ എം.എല്‍.എ കൈമാറി. തുക സ്‌റ്റാൻലി ജോണ്‍സിൻെറ ഭാര്യ റോസമ്മക്കും സ്‌കൂള്‍ വിദ്യാഥികളായ രണ്ടു മക്കളുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്.എസ്. അരുണ്‍ അധ്യക്ഷത വഹിച്ചു. സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി, ടി. വിനോദ്, കെ. സോമശേഖരന്‍നായര്‍, ആർ. പരമേശ്വരന്‍പിള്ള, ഉണ്ണികൃഷ്ണന്‍, ബേബി നാരായണന്‍, പ്രീയേഷ്, തവനൂര്‍ ഹംസ, സുരേഷ്, ചാന്നാങ്കര ഹംസ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. ഷീബാറാണി, പഞ്ചായത്തംഗങ്ങളായ ലതാബാലന്‍, എസ്. ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു. കാപ്ഷൻ STALY JOHN FUN…CK HAREENDRN)2.jpg സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ റിയാദിലെ കേളി സമാഹരിച്ചുനല്‍കിയ തുക സ്റ്റാൻലി ജോണിൻെറ കുടുംബത്തിന് കൈമാറുന്നു. കേളി സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ ഒപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.