ബൈപാസിലെ ഹാർഡ് വെയർ സ്ഥാപനത്തിന് തീപിടിച്ചു

അമ്പലത്തറ: . ലക്ഷങ്ങളുടെ നാശനഷ്ടം. കോവളം ബൈപാസിൽ കുമരിച്ചന്തക്ക് സമീപം നിസാറിൻെറ ഉടമസ്ഥതയിലുള്ള ഹാർഡ് വെയർ സ് ഥാപനത്തിനാണ് ഞായറാഴ്ച രാത്രി 10.15ഒാടെ തീ പിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചാക്കയിൽനിന്ന് മൂന്നും ചെങ്കൽചൂളയിൽനിന്ന് രണ്ടും ഫയർഫോഴ്സുകൾ എത്തി ഒരു മണിക്കൂറിലധികം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടിത്തത്തിൻെറ കാരണം വ്യക്തമല്ല. തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടർന്നുപിടിക്കാത്തത് കൂടുതൽ അപകടം ഒഴിവാക്കി. photo file name: IMG-20190929-WA0091.jpg IMG-20190929-WA0090.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.