കോന്നിയിൽ പാർട്ടി തീരുമാനിക്കുന്നയാൾക്കൊപ്പം നിൽക്കും - അടൂർ പ്രകാശ്​

തിരുവനന്തപുരം: കോന്നി സീറ്റിലെ സ്ഥാനാർഥിത്വം സംബന്ധിച്ച തൻെറ നിലപാടിനെതിരെ വിമര്‍ശനമുയര്‍ത്തിയ പത്തനംതിട് ട ഡി.സി.സിക്ക് മറുപടിയുമായി അടൂര്‍ പ്രകാശ് എം.പി രംഗത്തെത്തി. സ്ഥാനാർഥി നിർണയത്തില്‍ വിജയസാധ്യതക്ക് ആയിരിക്കണം മുന്‍തൂക്കമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. സ്ഥാനാർഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. കോന്നിയിലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പില്ല. പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥാനാർഥിെക്കാപ്പം അവർ നില്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസ് അതിനനുസരിച്ച് തീരുമാനം കൈക്കൊള്ളുേമ്പാൾ ജനങ്ങളും അതേപോലെ പ്രതികരിക്കും. കോന്നി മണ്ഡലത്തിൽ ഒരു ജാതിയിൽപെട്ടവർ മാത്രമല്ല ഉള്ളത്. താൻ മത്സരിച്ചപ്പോഴെല്ലാം എല്ലാ ജാതിക്കാരും തന്നെ സഹായിച്ചിട്ടുണ്ട്. സ്ഥാനാർഥിയുടെ കാര്യത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പരസ്യ പ്രതികരണം നടത്തേണ്ടതുണ്ടോയെന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. കോന്നിയിൽ 1996 മുതല്‍ താൻ മത്സരിക്കുകയാണ്. ആദ്യം താന്‍ മത്സരിക്കാന്‍ വന്നപ്പോള്‍ ഇതിനെക്കാള്‍ വലിയ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നെന്നും പ്രകാശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.