തിരുവനന്തപുരം: സർവകലാശാലകളിൽ പരീക്ഷാ കൺട്രോളർ ഉൾപ്പെടെ തസ്തികകളുടെ കാലാവധി നാല് വർഷമാക്കാൻ ഒാർഡിനൻസ് പുറപ് പെടുവിച്ച നടപടി ദുരൂഹമാണെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിൻെറ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് അദ്ദേഹംതന്നെ മുൻകൈയെടുത്ത് സർവകലാശാലകളിൽ നിലവിലുണ്ടായിരുന്ന സ്ഥിരം പരീക്ഷാ കൺട്രോളർ തസ്തികകൾ നിർത്തലാക്കി നിയമങ്ങൾ കരാർ അടിസ്ഥാനത്തിലാക്കി വ്യവസ്ഥചെയ്യുന്ന ഓർഡിനൻസ് പുറപ്പെടുവിച്ചത്. സാേങ്കതികസർവകലാശാല ഉൾപ്പെടെ ഇടങ്ങളിൽ അദാലത് നടന്ന ഉടൻതന്നെ പുതിയ പരീക്ഷാ കൺട്രോളർമാരെ നിയമിച്ച നടപടിയിൽ ദുരൂഹതയുണ്ട്. സർവകലാശാലകളിലെ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഒാഫിസർ എന്നീ ഉന്നത തസ്തികകളിൽ സ്ഥിരം നിയമനങ്ങളാണ് നടന്നിരുന്നത്. വി.സി മാരും മറ്റ് ഭരണസമിതികളും നിശ്ചിത കാലയളവിലേക്കായതിനാൽ ഉത്തരവുകൾ നിയമപ്രകാരം നടപ്പാക്കാനുള്ള ബാധ്യത സ്ഥിരനിയമനക്കാരായ രജിസ്ട്രാർ, കൺട്രോളർ എന്നിവർക്കാണ്. ഇത് കരാർ അടിസ്ഥാനത്തിലാകുമ്പോൾ ആർക്കും ഉത്തരവാദിത്തമില്ലാതാവുകയും ക്രമക്കേടുകൾ നടത്താൻ അവസരമൊരുക്കാനുമാവും എന്നത് മുന്നിൽകണ്ടാണ് മുൻ സർക്കാറുകളുടെ കാലത്ത് നിയമിച്ചവരുടെ സേവനം നിർത്തലാക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഈ ഓർഡിനൻസ് നിലവിൽവന്ന ഫെബ്രുവരി 28നുതന്നെ സാേങ്കതിക സർവകലാശാലയുടെ പരീക്ഷാ കൺട്രോളറെ നീക്കം ചെയ്തു. ഫെബ്രുവരി 27ന് ആയിരുന്നു മന്ത്രി പങ്കെടുത്ത വിവാദ അദാലത് നടന്നതെന്നും കാമ്പയിൻ കമ്മിറ്റി ഭാരവാഹികളായ ആർ.എസ്. ശശികുമാറും കൺവീനർ എം. ഷാജർഖാനും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.