മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും

തിരുവനന്തപുരം: പ്രളയവും ഉരുൾപൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് പ്രത്യേക പാക്കേജ് ആവ ശ്യപ്പെടുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിന് സഹായകരമായ വിധത്തിൽ കൂടുതൽ പണം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങൾ നേരിൽക്കണ്ട് വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തോട് മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര മാനദണ്ഡപ്രകാരം 2101.9 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കി കേന്ദ്രസംഘത്തിന് നിവേദനം നൽകിയിട്ടുണ്ട്. ഇതിൻെറ പതിന്മടങ്ങ് പണം ലഭിച്ചെങ്കിൽ മാത്രമേ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാനാവൂ. അതിനാണ് പ്രത്യേക പാക്കേജ് തയാറാക്കുന്നത്. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയും കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയിൽ റവന്യൂ മന്ത്രിക്കൊപ്പം പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.