വനിത പോളിടെക്‌നിക്: മുഴുവന്‍ സീറ്റും എസ്.എഫ്.ഐക്ക്

നേമം: കൈമനം വനിത പോളിടെക്‌നിക്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐ കരസ്ഥമാക്കി. വെള്ളിയാഴ് ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ നടന്ന തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണല്‍ ഉച്ചക്ക് രണ്ടിനാണ് ആരംഭിച്ചത്. നാലിന് മുമ്പുതന്നെ ഫലവും പ്രഖ്യാപിച്ചു. എസ്.എഫ്.ഐയും എ.ബി.വി.പിയുമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരമന മുതല്‍ പാപ്പനംകോട് വരെ പ്രകടനം നടത്തി. ഭാരവാഹികള്‍: ഊർമിള (ചെയര്‍പേഴ്‌സൻ), ഗൗരി നന്ദന (ജന. സെക്രട്ടറി), സജിനി സിദ്ദീഖ് (വൈസ് ചെയര്‍പേഴ്‌സൻ), ആര്യമോള്‍ (കൗണ്‍സിലര്‍), സുനിത (മാഗസിന്‍ എഡിറ്റര്‍), വിന്ധ്യ (ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.