തെരുവുനായുടെ കടിയേറ്റ് രണ്ട്​ സ്ത്രീകൾ ആശുപത്രിയിൽ ചികിത്സ തേടി

പോത്തൻകോട്: അണ്ടൂർക്കോണത്ത് വീട്ടുവളപ്പിൽ കടന്ന തെരുവുനായുടെ കടിയേറ്റ് മരുപ്പൻകോട് റസീല മൻസിലിൽ വാടകക്ക് താ മസിക്കുന്ന ഷംല (36), അയൽവാസി ശരണ്യ ഭവനിൽ ശുദാദേവി (57) എന്നിവർക്ക് പരിക്കേറ്റു. ഷംലക്ക് മുഖത്ത് ഗുരുതര പരിക്കുണ്ട്. ശുഭാദേവിയുടെ കൈക്കും തോളിലും കടിയേറ്റു. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അലക്കിയ തുണി ഉണക്കാനിടവെ റോഡിൽ നിന്ന് പാഞ്ഞെത്തിയ തെരുവുനായുടെ കടിയേറ്റ് ഷംല താഴേക്ക് വീണു. ഈസമയം മുഖവും കടിച്ചുപറിച്ചു. നിലവിളി കേട്ട് വീട്ടിനുള്ളിലായിരുന്ന ഷംലയുടെ പിതാവ് വടിയുമായെത്തിതോടെ നായ് സ്ഥലംവിട്ടു. ബഹളം കേട്ടാണ് അയൽവാസിയായ ശുഭാദേവി എത്തുന്നത്. ഷംലയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങവെ നായ വീണ്ടും മടങ്ങിയെത്തി. വീടിനുള്ളിൽ നിൽക്കുകയായിരുന്ന ശുഭാദേവിയെയും കടിച്ചു. ഈ സമയം വീട്ടുടമ റസീല വടിയുമായെത്തിയതോടെ നായ് വീണ്ടും കടന്നുകളഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.