യുവാവിനെയും ബന്ധുക്കളെയും ആക്രമിച്ചവര്‍ പിടിയില്‍

നേമം: വ്യക്തിവിരോധത്താല്‍ യുവാവിനെയും ബന്ധുക്കളെയും ആക്രമിച്ച് പരിക്കേല്‍പിച്ചവര്‍ റിമാന്‍ഡില്‍. പള്ളിച്ച ല്‍ ചാനല്‍ക്കര സ്വദേശികളായ സിദ്ദീഖ് (26), അര്‍ഷാദ് (23), വിശാഖ് (21) എന്നിവരാണ് റിമാന്‍ഡിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ചാനല്‍ക്കര സ്വദേശികളായ ലൈല, മകള്‍ ഹസീന, ഇവരുടെ സഹോദരന്‍ ബാദുഷ, ലൈലയുടെ മരുമകന്‍ സുധീര്‍ എന്നിവരെയാണ് സംഘം ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രതികളും പരിക്കേറ്റവരും അയല്‍വാസികളാണ്. രണ്ട് ദിവസം മുമ്പ് പള്ളിച്ചല്‍ ഭാഗത്ത് റോഡിലുണ്ടായ വാഹനക്കുരുക്ക് സംബന്ധിച്ച് പ്രതികളും സുധീറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതു സംഘര്‍ഷത്തിൻെറ വക്കോളമെത്തി. ഇതിനെത്തുടര്‍ന്നുണ്ടായ വിരോധം നിമിത്തം ചാനല്‍ക്കര ഭാഗത്തുവച്ച് സിദ്ദീഖും സംഘവും സുധീറിനെ മർദിച്ചു. ഇതറിഞ്ഞ് ചാനല്‍ക്കര റോഡിലെത്തിയ ഇയാളുടെ ബന്ധുക്കളെയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സുധീറിനെ മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ലൈലക്കും മറ്റുള്ളവര്‍ക്കും നേരേ ആക്രമണമുണ്ടായത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ നേമം എസ്.ഐ എസ്. സനോജിൻെറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.