നേമം: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തയാള്‍ റിമാന്‍ഡ ില്‍. പാപ്പനംകോട് എസ്റ്റേറ്റ് പൂഴിക്കുന്ന് സ്വദേശി ഷാഹുല്‍ ഹമീദ് (41) ആണ് റിമാന്‍ഡിലായത്. കഴിഞ്ഞദിവസം തൃക്കണ്ണാപുരം പ്ലാങ്കാലമുക്കില്‍ വാഹനപരിശോധനക്കെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ ബെന്‍ ജോര്‍ജിനോട് അപമര്യാദയായി പെരുമാറിയതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നത്. പ്ലാങ്കാലമുക്കില്‍ ഇയാളുടെ കടയുടെ സമീപം കിടന്ന ലോറി പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍ എത്തിയപ്പോഴാണ് പ്രകോപനമുണ്ടായതെന്ന് നേമം പൊലീസ് പറയുന്നു. കസ്റ്റഡിയിലായ പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.