തിരുവനന്തപുരം: മേനംകുളം ചിറ്റാറ്റുമുക്ക് മഞ്ഞക്കാട്ടുവിളാകം വീട്ടിൽ സൗദബീവിക്ക് (90) താങ്ങും തണലുമായി സിറ്റി പിങ്ക് പൊലീസ്. സബ് ഇൻസ്പെക്ടർ ഷമിബീഗത്തിൻെറ നേതൃത്വത്തിലെ പിങ്ക് പൊലീസ് പിങ്ക് കൺട്രോൾ റൂമിൻെറ നിർദേശപ്രകാരം വീട്ടിലെത്തി ശരീരം വൃത്തിയാക്കി. അന്വേഷണത്തിൽ ഇവർ നാട്ടുകാരെയും വീട്ടുകാരെയും ഉപദ്രവിക്കുമെന്നും വിസർജ്യങ്ങൾ ഭക്ഷണത്തിൽ കലർത്തി വലിച്ചെറിയുമെന്നും മറ്റും അയൽവാസികൾ പരാതിപറഞ്ഞു. സഹോദരങ്ങളെ വിളിച്ചുവരുത്തി അവരുടെ സമ്മതപ്രകാരം ചികിത്സക്കായി പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. വനിത സബ് ഇൻസ്പെക്ടറെ കൂടാതെ വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ശശികല, അശ്വതി, രജനി എന്നിവർ പിങ്ക് പൊലീസ് ടീമിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.