വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്​നിക്​ കോളജിൽ വീണ്ടും എസ്​.എഫ്​.​​െഎക്ക് വിജയം

വട്ടിയൂർക്കാവ്: സംസ്ഥാനത്തെ കോളജുകളിലേക്ക് നടന്ന വിദ്യാർഥി യൂനിയൻ െതരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ വീണ്ടും എസ്.എഫ്.െഎ വിജയിച്ചു. കെ.എസ്.യു, എ.ബി.വി.പി സ്ഥാനാർഥികൾക്കെതിരെ മുന്നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എസ്.എഫ്.െഎ സ്ഥാനാർഥികൾ വിജയിച്ചത്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് എ.ബി.വി.പി സ്ഥാനാർഥി ശ്രീക്കുട്ടനും വിജയിച്ചു. ആഹ്ലാദ പ്രകടനത്തിനിടെ എസ്.എഫ്. ഐ-എ.ബി.വി.പി പ്രവർത്തകർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. ഇതിനിടെ ക്യൂ.ആർ.ടി ഉദ്യോഗസ്ഥൻെറ ലാത്തിവീശലിൽ അസർ, അഖിൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പേരൂർക്കട ജില്ല മാതൃകാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരവാഹികൾ: ചെയർമാൻ: അഭിനവ് കൃഷ്ണ, വൈസ് ചെയർമാൻ: ശ്രീക്കുട്ടൻ, വൈസ് ചെയർമാൻ (ലേഡി): സാന്ദ്ര ജെ.എസ്. ജനറൽ സെക്രട്ടറി: ജ്യോതിഷ് ലാൽ എച്ച്, ഇൻറർ പോളിടെക്നിക് കൗൺസിലർ വിഷ്ണുനാഥ് എസ്.പി, മാഗസിൻ എഡിറ്റർ: അനീഷ് എസ്, ആർട്സ് ക്ലബ് സെക്രട്ടറി: ആദർശ് എ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.