തെരഞ്ഞെടുപ്പ് 29ലേക്ക് മാറ്റി

കഴക്കൂട്ടം: ഞായറാഴ്ച നടത്താനിരുന്ന അണ്ടൂർക്കോണം സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കോടതി വിധിയെ തുടർന്ന് 29ലേക ്ക് മാറ്റി. ഏഴ് ദിവസത്തിനകം തിരിച്ചറിയൽ കാർഡ് വിതരണം പൂർത്തിയാക്കിയശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് കോടതി വിധി. അംഗത്വമുള്ള എല്ലാവർക്കും കാർഡ് വിതരണം ചെയ്തിട്ടില്ലെന്നും ഹോളോഗ്രാം പതിച്ച പഴയ കാർഡുള്ളവർക്കും വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസിലെ മുൻ പ്രസിഡൻറ് എം. മുനീർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, പഴയ കാർ‌ഡ് അനുവദിക്കണമെന്ന മുനീറിൻെറ ആവശ്യം കോടതി തള്ളി. മുമ്പുണ്ടായിരുന്ന ഹോളോഗ്രാം പതിച്ച കാർഡ് റദ്ദാക്കി പുതിയ കാർഡ് വിതരണം ചെയ്തതും അഡ്മിനിസ്ട്രേറ്റിവ് സമിതി സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എൽ.ഡി.എഫ്-യു.ഡി.എഫ് സമിതികൾ മാറിമാറി ഭരിച്ച ബാങ്കിൽ ഏറ്റവും ഒടുവിൽ കോൺഗ്രസ് നേതൃത്വം കൊടുത്ത ഭരണ സമിതിക്കായിരുന്നു ചുമതല. തുടർന്ന് മൂന്നംഗ അഡ്മിനിസ്ട്രേറ്റിവ് സമിതിയെ നിയോഗിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.