തിരുവനന്തപുരം: പ്രഫ. എൻ. കൃഷ്ണപിള്ള പുതിയ തലമുറയിലെ അധ്യാപകർക്ക് മാതൃകയാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പ ്രഫ. എൻ. കൃഷ്ണപിള്ളയുടെ 103ാം ജന്മവാർഷികാഘോഷ പരിപാടികൾ നന്ദാവനം പ്രഫ.എൻ കൃഷ്ണപിള്ള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ. കൃഷ്ണപിള്ള മലയാള കവിതയിൽ, മലയാള നാടകം, ഭരണഭാഷ അടിസ്ഥാന രേഖകൾ, ഐത്യഹ്യങ്ങൾ സാഹിത്യത്തിൽ, എഴുമറ്റൂരിൻെറ െതരഞ്ഞെടുത്ത പ്രബന്ധങ്ങൾ പുസ്തകങ്ങൾ അദ്ദേഹം പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, പിരപ്പൻകോട് മുരളി, പിന്നണി ഗായകൻ ജി. ശ്രീറാം, നടൻ എം.ആർ. ഗോപകുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.