ഗ്രന്ഥശാല സംഘം വാർഷികം

കല്ലമ്പലം: ഗ്രന്ഥശാല സംഘം 75ാം വാർഷികം ആഘോഷിച്ച് പുല്ലൂർ മുക്ക് ദേശീയ ഗ്രന്ഥശാല. 75 ദീപങ്ങൾ കത്തിച്ച് ബാലസംഘത്തി ൻെറ നേതൃത്വത്തിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. യോഗ പരിശീലനം, സൗജന്യ പി.എസ്.സി പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, ബാലസംഘത്തിൻെറയും വനിത കൂട്ടായ്മയുടെയും ആഭിമുഖ്യത്തിലുള്ള ചർച്ചാ ക്ലാസുകൾ, സെമിനാറുകൾ എന്നിവയും നടക്കും. പ്രസിഡൻറ് കെ. സുധാകരൻ, സെക്രട്ടറി ഷാജഹാൻ, കമ്മിറ്റി അംഗങ്ങൾ, ലൈബ്രേറിയൻ സരിത എന്നിവരും പങ്കെടുത്തു. ചിത്രം: IMG-20190919-WA0007.jpg (74 പുല്ലൂർ മുക്ക് ദേശീയ ഗ്രന്ഥശാലയിൽ 75 ദീപങ്ങൾ മിഴി തുറന്നപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.