കല്ലമ്പലം: കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ പാർക്ക്-പണയിൽകടവ് ചെളി നിറഞ്ഞ് യാത്ര ദുരിതമെന്ന് പരാതി. റോഡിൽ കുത്തനെ കയറ്റമുള്ള ഭാഗത്ത് സ്വകാര്യവ്യക്തി മണ്ണിറക്കിയത് മഴയെ തുടർന്ന് ചെളിക്കെട്ടായെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വാഹനങ്ങൾക്ക് ചളിമൂലം കയറ്റം കയറാൻ കഴിയുന്നില്ല. പഞ്ചായത്തധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് പരാതി. ചിത്രം IMG-20190919-WA0001 ചെളിക്കളമായ വഞ്ചിയൂർ-പണയിൽകടവ് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.