ബാലരാമപുരം: പുറമ്പോക്ക് ഭൂമിയിൽ കൃഷിചെയ്ത രണ്ട് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി. ബാലരാമപുരം പൊലീസ് സ്റ്റേഷന് വേണ്ടി പഞ്ചായത്ത് അനുവധിച്ച കച്ചേരികുളത്തെ പുറമ്പോക്ക് ഭൂമിയിൽ നിന്നാണ് അഞ്ചടി ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ബാലരാമപുരം പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന സജീവമാണെന്ന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ എക്സൈസ് ദിവസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ബാലരാമപുരം സ്കൂളിൻെറ പുറകുവശത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയ പ്രദേശം. പൊലീസ് പരിശോധന കർശനമല്ലാത്തതാണ് കഞ്ചാവ് സംഘങ്ങൾ പ്രദേശത്ത് പിടിമുറുക്കുന്നതിൻെറ തെളിവാണ് ദേശീയപാതക്കരികിലെ കഞ്ചാവ് കൃഷിയെന്നും നാട്ടുകാർ പറയുന്നു. എക്സൈസ് ഇൻസ്പെക്ടർ എ. വിജയൻ, അസി. ഇൻസ്പെക്ടർ വി. അശോക് കുമാർ, പ്രിവൻറിവ് ഓഫിസർമാരായ ഷാജികുമാർ, അശോക് കുമാർ, എസ്. സനൽ കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വിശാഖ്, വി.വി. വിനോദ്, രാജേഷ് പി. രാജൻ, പ്രശാന്ത് ലാൽ, വനിത സിവിൽ എക്സൈസ് ഓഫിസർ ഇന്ദുലേഖ, ൈഡ്രവർ ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചു. ചിത്രം: ബാലരാമപുരം കൊടിനടയിൽ പാർക്കിങ് ഏരിയക്ക് സമീപത്ത് നിന്നും കണ്ടെത്തിയ കഞ്ചാവ് ചെടികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.