തിരുവനന്തപുരം: ഐക്യമലയാള പ്രസ്ഥാനത്തിൻെറ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നടക്കുന്ന സമരം 16 ദിവസം പ ിന്നിട്ടു. കെ.എ.എസ് ഉൾപ്പെടെ എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പർ മലയാളത്തിൽകൂടി നൽകണമെന്നും സർക്കാറിൻെറ 'മാതൃഭാഷ ഭരണഭാഷ' നയം പി.എസ്.സി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. നിരാഹാരം നടത്തിയ വിദ്യാർഥിവേദി സംസ്ഥാന സെക്രട്ടറി പി. സുഭാഷ് കുമാറിൻെറ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥിവേദി സംസ്ഥാന കമ്മിറ്റി അംഗവും കാലടി സംസ്കൃത സർവകലാശാല സാഹിത്യ ഗവേഷക വിദ്യാർഥിയുമായ അനൂപ് വളാഞ്ചേരി സമരം ഏറ്റെടുത്തു. തിരുവനന്തപുരം നഗരത്തിലെ െറസിഡൻറ്സ് അസോസിയേഷനുകളുടെ ഭാരവാഹികൾ സമരപ്പന്തൽ സന്ദർശിക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുഭാഷ് കുമാറിനെ രാവിലെ സന്ദർശിച്ചിരുന്നു. പു.ക.സ സംസ്ഥാന പ്രസിഡൻറ് ഷാജി എൻ. കരുൺ, ഭാസുരേന്ദ്ര ബാബു, മണമ്പൂർ രാജൻബാബു, പട്ടം ശശിധരൻ നായർ, അഡ്വ. പുഞ്ചക്കരി ജി. രവീന്ദ്രൻ നായർ, ഡോ. കെ.കെ. കൃഷ്ണകുമാർ, ഡോ. ടി.വി. സുനീത, ഡോ. അജയപുരം ജ്യോതിഷ്കുമാർ, ഗോപാലകൃഷ്ണൻ, ആർ. അജയൻ, സി. ഉദയകല, സുബൈർ അരിക്കുളം, ഹരിദാസൻ പി.എസ്. വരദൻ (തമിഴ് ഭാഷാ സംരക്ഷണ സമിതി) തുടങ്ങിയവർ സംസാരിച്ചു. മലയാളത്തിലും ചോദ്യപേപ്പർ; ജനാധിപത്യാവകാശം -ചെന്നിത്തല തിരുവനന്തപുരം: മാതൃഭാഷയും ഔദ്യോഗിക ഭാഷയുമായ മലയാളത്തില്‍ പി.എസ്.സി ചോദ്യപേപ്പര്‍ നല്‍കുക എന്നത് ജനാധിപത്യപരമായ അവകാശമാണെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി ആസ്ഥാനത്തിന് മുന്നിലെ ഐക്യമലയാള പ്രസ്ഥാനത്തിൻെറ സമരപ്പന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യഗ്രഹി പി. സുഭാഷ്‌കുമാറിനും സമരത്തിനും അദ്ദേഹം ഐക്യദാർഢ്യമറിയിച്ചു. ഈ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. മുഖ്യമന്ത്രി 16ന് വിളിച്ച യോഗത്തില്‍ ഐക്യമലയാള പ്രസ്ഥാനത്തിൻെറ മാതൃഭാഷാവകാശ സംബന്ധിയായ ആവശ്യങ്ങളും നിർദേശങ്ങളും പി.എസ്.സിയെക്കൊണ്ട് അംഗീകരിപ്പിക്കണമെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.