ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ സുൽത്താൻ ബത്തേരി: 'ഓപറേഷൻ വിശുദ്ധി'യുടെ ഭാഗമായി മുത്തങ്ങ എക്സ ൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികൾ പിടിയിലായി. പി.കെ. റെമീസ് (24), പി.സി. ജുറൈജ് (25) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 145 നൈട്രാസ്പാം ഗുളികകൾ കണ്ടെടുത്തു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെ മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് ഇവരെ പിടികൂടിയത്. വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ നൽകിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എം. മജുവിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ ജിജി ഐപ്പ് മാത്യു, പി. സജു, പ്രിവൻറിവ് ഓഫിസർമാരായ കെ. ശശി, കെ.എം. സൈമൺ, സിവിൽ എക്സൈസ് ഓഫിസർമാരായ വി. രഘു, അജേഷ് വിജയൻ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ബിന്ദു, വീണ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.