വിസ്മയ പൂരമായി റാസൽഖൈമ വള്ളംകളി അനീസ് കൊടുങ്ങല്ലൂര്‍ റാസല്‍ഖൈമ: യു.എ.ഇ-ഇന്ത്യ സാംസ്കാരിക സൗഹൃദ ചരിത്രത്തിൽ പ ുത്തൻ അധ്യായം എഴുതിച്ചേർത്ത് റാസൽഖൈമയിൽ ആവേശകരമായ നെഹ്റുകപ്പ് ജലമേള. കേരളത്തിന് പുറത്ത് ആദ്യമായി നടന്ന നെഹ്റുകപ്പ് വള്ളംകളിയില്‍ റാക് ഇന്ത്യന്‍ അസോസിയേഷൻെറ ചമ്പക്കുളം ചുണ്ടൻ വിജയകിരീടം ചൂടി. റാക് അല്‍ ഖ്വാസിമി കോര്‍ണീഷില്‍ നടന്ന മത്സരത്തില്‍ കാരിച്ചാല്‍, വലിയ ദിവാന്‍ജി നടുഭാഗം, പായിപ്പാട്, ചെറുതന, കാവാലം, കരുവാറ്റ ടീമുകളെ പിന്തള്ളിയാണ് ചമ്പക്കുളം ഒന്നാമതെത്തിയത്. വൈ.എം.സിയുടെ കാരിച്ചാല്‍, വലിയ ദിവാന്‍ജി ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യു.എ.ഇ-വിദേശ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ടൈറ്റാന്‍ വണ്‍ ചാമ്പ്യന്മാരായി. ഫാറൂസ്, പോണക്ക് ടീമുകള്‍ രണ്ടാം സ്ഥാനവും ഡ്രാക്ക് ഓണ്‍സ്, ഫാല്‍ക്കണ്‍ ടു ടീമുകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കടുത്ത ചൂടിലും മരുഭൂമിയിലെ ആദ്യ വള്ളംകളി കാണാനെത്തിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ്. രാവിലെ തദ്ദേശീയര്‍ക്കൊപ്പം വിവിധ ലോക രാഷ്ട്രങ്ങളില്‍നിന്നുള്ളവർ മത്സരത്തില്‍ പങ്കെടുത്തു. ഉച്ചക്ക് രേണ്ടാടെ മലയാളി ടീമുകളുടെ മത്സരങ്ങള്‍ ആരംഭിക്കും മുേമ്പ യു.എ.ഇയുടെ വിവിധ കോണുകളിൽനിന്നും അയൽരാജ്യമായ ഒമാനിൽനിന്നും വള്ളംകളി ആസ്വദിക്കാൻ ആളുകൾ ഒഴുകിയത്തി. മലയാള സാംസ്കാരിക ചിഹ്നങ്ങളും മാവേലിയും ചെണ്ടമേളവുമെല്ലാം തദ്ദേശീയരും വിദേശികളും ഒരുപോലെ ആസ്വദിച്ചു. റാക് മറൈന്‍ ക്ലബ് എല്ലാ വര്‍ഷവും ഡ്രാഗണ്‍ ഫൈബര്‍ വള്ളത്തില്‍ നടത്തിവരുന്ന ബോട്ട്റേസ് ഇക്കുറി കേരളത്തിന് ഓണസമ്മാനമെന്ന നിലയിൽ വള്ളംകളിയായി പുനഃക്രമീകരിക്കുകയായിരുന്നു. വള്ളംകളി ആരവങ്ങളിലേക്ക് മാവേലിയും വിരുെന്നത്തിയത് കാണികളുടെ ആവേശം ഇരട്ടിപ്പിച്ചു. ചെണ്ടമേളവും തിരുവാതിരയുമായി റാക് നാദവും റാക് നന്മയും വേദി കൊഴുപ്പിച്ചു. റാക് ഇൻറര്‍നാഷനല്‍ മറൈൻ സ്പോര്‍ട്സ് ക്ലബ് ചെയര്‍മാന്‍ അബ്ദുൽ നാസര്‍ മുറദ്ദ് ഉദ്ഘാടനം നിര്‍വഹിച്ചു. മറൈന്‍ ക്ലബ് എക്സി. മാനേജര്‍ ആരിഫ് ഇബ്രാഹിം അല്‍ഹറാന്‍കി, ഇന്ത്യന്‍ അസോസിയേഷൻ പ്രസിഡൻറ് എസ്.എ. സലീം എന്നിവര്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. മറൈന്‍ ക്ലബ് അഡ്വൈസറി ബോര്‍ഡ് അംഗവും വള്ളംകളി കോര്‍ഡിനേറ്ററുമായ റിയാസ് കാട്ടില്‍ സ്വാഗതം പറഞ്ഞു. ഏരീസ് ഗ്രൂപ് ചെയര്‍മാന്‍ സോഹന്‍ റോയ്, എന്‍.എം.സി റോയല്‍ മെഡിക്കല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.എം. മാത്യു, കെ. അസൈനാര്‍, ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള സമാജം തുടങ്ങി വിവിധ മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളും ഭാരവാഹികളും സംബന്ധിച്ചു. vallamkali: റാക് നെഹ്റുകപ്പ് വള്ളംകളിയില്‍ ചാമ്പ്യന്മാരായ ചമ്പക്കുളം ചുണ്ടന്‍ ടീമിന് മറൈന്‍ ക്ലബ് എക്സി. മാനേജര്‍ ആരിഫ് ഇബ്രാഹിം അല്‍ഹറാന്‍കി, ഇന്ത്യന്‍ അസോസിയേഷൻ പ്രസിഡൻറ് എസ്.എ. സലീം എന്നിവര്‍ ട്രോഫി സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.