കൈത്തറി തെരുവിൽ തിരക്കി​െൻറ തിരിച്ചുവരവ്​

കൈത്തറി തെരുവിൽ തിരക്കിൻെറ തിരിച്ചുവരവ് ബാലരാമപുരം: ഓണ വിപണിയിൽ ബാലരാമപുരം കൈത്തറിക്ക് മുന്നേറ്റം. കൈത്തറി വ സ്ത്രത്തിൻെറ ഈറ്റില്ലമായ ശാലിഗോത്ര തെരുവിൽ കഴിഞ്ഞ ദിവസങ്ങളിൽ കൈത്തറി വസ്ത്രം വാങ്ങുന്നതിനെത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഓണത്തെ അപേക്ഷിച്ച് ഇത്തവണ കൈത്തറി വസ്ത്രത്തിന് നല്ല ഡിമാൻഡാണെന്നും വ്യാപാരികൾ പറയുന്നു. ഇത്തവണത്തെ ഓണത്തിരക്ക് കൈത്തറിയുടെ തിരിച്ച് വരവിനു സഹായകമാകുമെന്നാണ് കൈത്തറി വ്യാപാരികൾ പറയുന്നത്. ബാലരാമപുരം കൈത്തറി വസ്ത്ര നെയ്ത്തിന് നിരവധി പ്രത്യേകതകളുമുണ്ട്. കുഴിത്തറി നെയ്ത്തും മേൽത്തറി നെയ്ത്തും എന്ന തരത്തിലാണ് വസ്ത്ര നിർമാണം. ഏറെ പ്രത്യേകതയും ഈടുറ്റതുമായ ബാലരാമപുരം കൈത്തറി വസ്ത്രത്തിന് ആവശ്യക്കാരേറെയാണ്. ഓണത്തോടെ പരമ്പരാഗത വ്യവസായത്തെ ഉന്നതിയിലെത്തിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന ആവശ്യവും നെയ്ത്ത് തൊഴിലാളികളിൽ ശക്തമാകുന്നു. രാജഭരണകാലത്ത് കൊട്ടാരത്തിലേക്ക് കൈത്തറി വസ്ത്രം നെയ്ത് നൽകുന്നതിനാണ് ശാലിയർ വിഭാഗത്തെ ബാലരാമപുരത്ത് കൊണ്ടുവന്ന് അവർക്ക് തെരുവും നൽകിയത്. ആദ്യകാലത്ത് കൊട്ടാരത്തിന് ആവശ്യമായ കൈത്തറി മുണ്ട്, സാരി, കുതിരപ്പട്ടാളത്തിന് തൊപ്പിയിൽ തുന്നാനുള്ള കവണി, മറ്റ് കൈത്തറി വസ്ത്രങ്ങൾ എന്നിവയാണ് നെയ്തിരുന്നത്. ബാലരാമപുരം ശാലിേഗ്രാത തെരുവിലുണ്ടായിരുന്ന നൂറു കണക്കിന് നെയ്ത്ത് ശാലകളിൽ ഇപ്പോൾ വിരലിലെണ്ണാവുന്നവയായി ചുരുങ്ങി. എന്നാൽ, കൈത്തറി വിൽപന ശാലകളുടെ എണ്ണം കൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.