തിരുവനന്തപുരം: അവസാനവട്ട ഓണവട്ടങ്ങള്‍ക്കുള്ള തിരക്കുകൾ കഴിഞ്ഞ് നാടും നഗരവും ഇനി സമൃദ്ധിയുടെ തിരുവോണമുറ്റത ്തേക്ക്. തിരുവോണം പുലരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ പോരായ്മകളും കുറവുകളും നികത്താനുള്ള തത്രപ്പാടിലായിരുന്നു ജനം. മഴഭീഷണിയില്ലാത്തതിനാല്‍ ഇക്കുറി ഉത്രാടവിപണി അക്ഷരാര്‍ഥത്തില്‍ സജീവമായിരുന്നു. തിരുവോണ ദിനത്തിൻെറ തലേന്നുള്ള ഉത്രാടപ്പാച്ചിലില്‍ സദ്യക്കുള്ള സാധനസാമഗ്രികള്‍ വീട്ടിലെത്തിച്ച് അടുക്കളകള്‍ സജീവമായി. വിപണിയില്‍ എല്ലാ സാധനങ്ങള്‍ക്കും ഓണക്കിഴിവ് ഉള്ളതിനാല്‍ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മൊബൈല്‍ കടകളിലും ഗൃഹോപകരണ കടകളിലും ജനം നിറഞ്ഞു. ചെണ്ടമേളവും മാവേലി വേഷക്കാരെയും ഒരുക്കിയായിരുന്നു വ്യാപാര സ്ഥാപനങ്ങൾ ആളുകളെ വരവേറ്റത്. പച്ചക്കറി മാര്‍ക്കറ്റ്, തുണിശാലകള്‍ എന്നിവിടങ്ങളെല്ലാം ശ്വാസംവിടാനാകാത്തവിധം ജനം തിങ്ങിനിറഞ്ഞു. ഓണത്തിന് സദ്യവിളമ്പാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൂശനിലയ്ക്കും ഡിമാന്‍ഡ് കൂടി. വിപണിയിലെ കൊട്ടിക്കലാശത്തിന് രാവിലെ മുതല്‍തന്നെ നീണ്ട നിരയായിരുന്നു. പച്ചക്കറി വിപണിയായിരുന്നു ചൊവ്വാഴ്ച ഏറെ സജീവം. ചൊവ്വാഴ്ച രാവിലെ മിക്ക കടകളിലും പച്ചക്കറി ലോെഡത്തിയിരുന്നുവെങ്കിലും ഉച്ചയോടെ തന്നെ തീര്‍ന്നു. ഇതിന് പുറമേ തെരുവുകച്ചവടക്കാരും നാടൻ പച്ചക്കറി ഉൽപന്നങ്ങളുമായി നിരത്തുകളിെലത്തിയിരുന്നു. ഇവര്‍ക്കെല്ലാം മെച്ചപ്പെട്ട കച്ചവടമാണ് കിട്ടിയത്. വഴിയോരക്കച്ചവടവും കുടുംബശ്രീ ചന്തകളും സന്നദ്ധസംഘടനകളും വിഷമില്ലാത്ത ജൈവപച്ചക്കറി വിപണിയിെലത്തിക്കാന്‍ തിരക്കുകൂട്ടിയിരുന്നു. തിരുവോണെമത്തിയതോടെ പൂ വിപണിയിലും കൊട്ടിക്കലാശമായിരുന്നു. ബണ്ടില്‍ കണക്കിന് പൂക്കളാണ് ഓരോ ക്ലബുകളും വാങ്ങിയിട്ടുള്ളത്. ഗൃഹോപകരണങ്ങള്‍, വിവിധതരം പായകള്‍, കളിപ്പാട്ടങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍, ബാഗുകള്‍, കൗതുക വസ്തുക്കള്‍ തുടങ്ങിയവ കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയാണ് തെരുവുകച്ചവടക്കാര്‍ ഓണവിപണി ൈകയടക്കിയത്. ചൊവ്വാഴ്ച വൈകീട്ടോടെ നഗരം പൊതുവെ തിരക്കിലായിരുന്നു. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സർവിസുകളും ഫാസ്റ്റ് പാസഞ്ചറുകളിലുമടക്കം നില്‍ക്കാനിടമില്ലാത്തവണ്ണം തിരക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.