ആറ്റിങ്ങൽ: ഓണത്തിരക്കിൽ നട്ടം തിരിയുന്ന ആറ്റിങ്ങൽ പട്ടണത്തിലെ ട്രാഫിക് കുരുക്കഴിക്കാൻ പരിശ്രമിക്കുന്ന പൊല ീസിന് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിപ്പൊലീസിൻെറ വക ഒരു കൈ സഹായം. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഇരുപതോളം സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളാണ് കിഴക്കേ നാലുമുക്കിൻെറ വിവിധ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രണത്തിന് നേതൃത്വം നൽകിയത്. കാൽനടയാത്രക്കാരെ റോഡു മുറിച്ചുകടക്കാനും വാഹന ഗതാഗതം സുഗമമാക്കാനും കാഡറ്റുകൾ പൊലീസുദ്യോഗസ്ഥരെ സഹായിച്ചു. ഓണത്തിരക്കിൽ ട്രാഫിക് നിയന്ത്രിക്കാൻ ആറ്റിങ്ങൽ പൊലീസ് വിയർപ്പൊഴുക്കുമ്പോൾ അതിന് കൈത്താങ്ങാവുകയാണ് കാഡറ്റുകൾ. ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ വി.വി. ദിപിൻ, സബ് ഇൻസ്പെക്ടർ സനൂജ്, സീനിയർ സി.പി.ഒ ശ്രീജൻ ജെ. പ്രകാശ് എന്നിവർ കാഡറ്റുകൾക്ക് നിർദേശങ്ങൾ നൽകി. കാപ്ഷൻ അവനവഞ്ചേരി സ്കൂളിലെ എസ്.പി.സി കുട്ടികൾ ട്രാഫിക് നിയന്ത്രിക്കുന്നു PicsArt_09-10-12.12.25.jpg PicsArt_09-09-10.09.24.jpg PicsArt_09-09-10.15.18.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.