എം.ബി.ബി.എസ്​ വിദ്യാർഥിക്ക് മംഗലപുരം പൊലീസി​െൻറ കൈത്താങ്ങ്

എം.ബി.ബി.എസ് വിദ്യാർഥിക്ക് മംഗലപുരം പൊലീസിൻെറ കൈത്താങ്ങ് മംഗലപുരം: എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച വിദ്യാർഥിക്ക് മംഗലപുരം പൊലീസ് സ്റ്റേഷൻെറ ഓണ സമ്മാനം. മംഗലപുരം കൊപ്പം സ്വദേശിനിയായ സജീറക്കാണ് മംഗലപുരം പൊലീസും ഹൃദയരാഗം മ്യൂസിക് ഗ്രൂപ്പും ആക്സിം ദോസ്ത്തി ഫ്രണ്ട്‌സ് കൂട്ടായ്മയും സംയുക്തമായി ശേഖരിച്ച 50,000 രൂപയുടെ ചെക്ക് മംഗലപുരം ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ് കൈമാറിയത്. മംഗലപുരം പൊലീസ് സ്റ്റേഷനിൽ െവച്ച് നടത്തിയ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ചെക്ക് കൈമാറിയത്. ചടങ്ങിൽ മംഗലപുരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്.ഐമാരായ തുളസീധരൻ നായർ, സനൽ, കെ.പി.എ ജില്ല സെക്രട്ടറി കിഷോർ പൊലീസ് അസോസിയേഷൻ പ്രതിനിധി അപ്പു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കിരൺ കുമാർ മറ്റു പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ക്യാപ്ഷൻ: IMG-20190909-WA0114.jpg സജീറക്ക് 50,000 രൂപയുടെ ചെക്ക് മംഗലപുരം സർക്കിൾ ഇൻസ്പെക്ടർ തൻസീം അബ്ദുൽസമദ് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.