ആറ്റിങ്ങല്‍: ഓണവിപണിയില്‍ നേട്ടം കൊയ്ത് നേന്ത്രവാഴ കര്‍ഷകന്‍. നഗരസഭയിലെ മുന്‍ കൗണ്‍സിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനും റിട്ട. അധ്യാപകനുമായ രാമച്ചംവിളയില്‍ ജി. തുളസീധരന്‍പിള്ളയാണ് വിജയമാതൃക കാട്ടിയത്. സ്വന്തം വീടിൻെറ സമീപപ്രദേശത്ത് കാടുകയറി കിടന്ന സ്വകാര്യവസ്തുക്കളിലാണ് കൃഷിയിറക്കി മികച്ച നേട്ടം കൊയ്തത്. ആയിരത്തിലേറെ വാഴക്കുലകള്‍ ഓണവിപണിയില്‍ എത്തിക്കുവാനായതിൻെറ സന്തോഷത്തിലാണദ്ദേഹം. ആറ്റിങ്ങല്‍ ടൗണ്‍ സർവിസ് സഹകരണ ബാങ്ക്, കിഴുവിലം സർവിസ് സഹകരണ ബാങ്ക്, ആറ്റിങ്ങല്‍ കൃഷിഭവന്‍, ചിറയിന്‍കീഴ് കൃഷിഭവന്‍ എന്നിവരുടെ ഓണം വിപണന സ്റ്റാളുകളിലേക്കാവശ്യമായ നേന്ത്രവാഴക്കുലകള്‍ പൂര്‍ണമായും ലഭ്യമാക്കിയത് ഈ കര്‍ഷകനാണ്. വീടിൻെറ സമീപത്തുള്ള സ്വകാര്യവസ്തുക്കള്‍ കാടുകയറി കിടക്കുന്നത് കാരണം സമീപവാസികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നഗരസഭയിലും പരാതിയെത്തി. ഈ സാഹചര്യത്തില്‍ തുളസീധരന്‍പിള്ള വസ്തു ഉടമകളെക്കണ്ട് കൃഷിനടത്താന്‍ അനുമതി തേടി. പാട്ടമോ വാടകയോ ഇല്ലാതെ സൗജന്യമായിത്തന്നെ കൃഷി നടത്തുവാന്‍ വസ്തു ഉടമകള്‍ അനുമതി നല്‍കി. രണ്ട് ഏക്കറിലധികം ഭൂമി ഏറ്റെടുത്ത് പാകപ്പെടുത്തിയാണ് കൃഷി ആരംഭിച്ചത്. കൃഷിക്കാവശ്യമായ ജലമെടുക്കുന്നതിന് കുളവും നിർമിച്ചു. ഓണവിപണിയില്‍ വിളവെടുക്കാൻ ലക്ഷ്യമിട്ട് 1500കന്നുകളാണ് പത്ത് മാസം മുമ്പ് നട്ടത്. വിളവെടുപ്പ് ഉത്സവമായ ഓണക്കാലത്ത് വിളവെടുക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഈ കര്‍ഷകന്‍. ഫോട്ടോ- ജി. തുളസീധരന്‍പിള്ള കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തുന്നു tw atl thulaseedharan pilla krishi idathil
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.