തിരുവനന്തപുരം: വനാവകാശ നിയമം അട്ടിമറിക്കുന്നതിനെതിരെ രാജ്ഭവന് മുന്നിൽ ആദിവാസി-ദലിത് സംഘടനകൾ ധർണ നടത്തി. ഗവർണ ർക്ക് ഇത് സംബന്ധിച്ച നിവേദനവും നൽകി. ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു. വനാവകാശനിയമം അട്ടിമറിച്ച് ആദിവാസികളെ കുടിയിറക്കാനുള്ള നീക്കമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.എസ്. മുരളി, സി.ജെ. തങ്കച്ചൻ, കുഞ്ഞമ്മ മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്രസര്‍ക്കാറിൻെറ ആദിവാസി വിരുദ്ധ വനനിയമഭേദഗതി പിന്‍വലിക്കുക, വനാവകാശ നിയമസംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സുപ്രീംകോടതിയില്‍ ഇടപെടുക, പെസ നിയമം നടപ്പാക്കുക, ആദിവാസികളെ കുടിയിറക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനമാണ് ഗവർണർക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.