തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന മോേട്ടാർ വാഹന ഭേദഗതിനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനെതിരെ സി. െഎ.ടി.യു സംസ്ഥാന നേതൃത്വം. ഭേദഗതിനിയമം നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാറ്റിവെക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ആവശ്യപ്പെട്ടു. റോഡപകടങ്ങൾ കുറക്കാനെന്ന പേരിൽ ഗതാഗതമേഖലയിൽ വൻകിട കുത്തകകൾക്ക് പിടിമുറുക്കാൻ അവസരം നൽകുന്നതാണ് പുതിയ നിയമം. പൊതുമേഖല റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ നിലനിൽപ് അപകടത്തിലാവും. മോേട്ടാർ വാഹന ചട്ടങ്ങളുടെ ലംഘനങ്ങൾക്കുള്ള പിഴ താങ്ങാനാവാത്ത വിധം വർധിപ്പിച്ചു. വാഹനപരിശോധനക്കിടെ പൊലീസും മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പിഴചുമത്തിയാൽ ആരും അടക്കാൻ സന്നദ്ധമാവില്ല. കോടതിയിൽ പോകുന്ന പ്രവണത കൂടും. കടുത്ത പിഴയൊടുക്കി േജാലി ചെയ്യാൻ തൊഴിലാളികളെ കിട്ടാതാവും. സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമം ആന്ധ്രപ്രദേശ്, മധ്യപ്രേദശ്, രാജസ്ഥാൻ സർക്കാറുകൾ നടപ്പാക്കിയിട്ടില്ല. പുതിയ നിയമം സംബന്ധിച്ച് കേരളത്തിൽ ജനങ്ങളെയും തൊഴിലാളികളെയും ബോധവാന്മാരാക്കണം. ജനങ്ങൾക്കും മോേട്ടാർ തൊഴിലാളികൾക്കും ആശ്വാസമാകുന്ന നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.