വട്ടിയൂർക്കാവ്: വാഹനങ്ങൾ കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. വട്ടിയൂർക്കാവ് തോപ്പുമുക്കിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. റോഡരികിൽ കിടന്ന കാർ പെട്ടെന്ന് മുന്നോെട്ടടുക്കവെ അതുവഴി എത്തിയ സ്കൂട്ടറിൽ തട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. കാർ തട്ടിയതോടെ സ്കൂട്ടർയാത്രക്കാരിയായ യുവതി റോഡിൽ വീണു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ചിലർ കാർ ഡ്രൈവറായ യുവാവിനോട് തട്ടിക്കയറി. കൊടുങ്ങാനൂർ സ്വദേശിയായ യുവാവിൻെറ സഹോദരനും മാതാപിതാക്കൾ കാറിൽ ഉണ്ടായിരുന്നു. വാക്തർക്കത്തെത്തുടർന്ന് കാർ ഓടിച്ചിരുന്ന യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മർദിച്ചു. യുവാവിൻെറ മാതാപിതാക്കളുടെ അപേക്ഷ വകവെക്കാതെ ഏറെ നേരം സംഘം യുവാവിനെ മർദിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ തർക്കം മാത്രമാണ് ഉണ്ടായതെന്ന് വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.