ശ്രീചിത്ര പുവർഹോമിൽ ഓണക്കോടിയുമായി ഋഷിരാജ് സിങ് എത്തി

തിരുവനന്തപുരം: ശ്രീചിത്ര പുവർഹോമിലെ കുട്ടികൾക്ക് സ്നേഹസമ്മാനവുമായി ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങെത്തി. തിരുവന ്തപുരം സെൻട്രൽ ജയിലിൻെറ ഭാഗമായി പ്രവർത്തിച്ചുവരുന്ന വസ്ത്രനിർമാണശാലയിൽ തയാറാക്കിയ വസ്ത്രങ്ങളുമായാണ് കുട്ടികളുടെ 'മീശ മാമൻ' എത്തിയത്. ജയിൽഅന്തേവാസികൾ അധികസമയം ചെലവഴിച്ച് അധികവേതനം കൈപ്പറ്റാതെയായിരുന്നു കുട്ടികൾക്കായി പുതുവസ്ത്രങ്ങൾ തയാറാക്കിയതെന്ന് ഋഷിരാജ് സിങ് പറഞ്ഞു. 13 അന്തേവാസികൾ ചേർന്ന് നിർമിച്ച ഷർട്ട്, ടോപ്, സ്കർട്ട്, സ്കാർഫ് തുടങ്ങിയ നൂറ്റമ്പതോളം വസ്ത്രങ്ങളാണ് ചിത്രാഹോമിലെ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അദ്ദേഹം നൽകിയത്. ചടങ്ങിൽ ദക്ഷിണമേഖല ജയിൽ ഡി.ഐ.ജി സന്തോഷ്, സെൻട്രൽ ജയിൽ സൂപ്രണ്ട് ബി. സുനിൽകുമാർ, ശ്രീചിത്രാഹോം സൂപ്രണ്ട് ഉഷ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ആവശ്യപ്രകാരം വടക്കൻവീരഗാഥയിലെ 'ചന്ദനലേപസുഗന്ധം' എന്ന ഗാനം ആലപിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.