പ്ലാസ്​റ്റിക്-തുണി മാലിന്യം ശേഖരിച്ചു

തിരുവനന്തപുരം: നഗരസഭ നടത്തിയ സ്പെഷൽ കലക്ഷൻ ൈഡ്രവിലൂടെ എട്ട് ടൺ തുണിമാലിന്യവും അഞ്ച് ടൺ പ്ലാസ്റ്റിക് മാലിന്യവ ും ശേഖരിച്ചു. നഗരസഭയുടെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലും ഏഴ് പ്രത്യേക ശേഖരണകേന്ദ്രങ്ങളിലുമായാണ് ഇവ ശേഖരിച്ചത്. അജൈവമാലിന്യം തരംതിരിച്ച് ശേഖരിക്കുന്ന നഗരസഭ പരിപാടിയോട് നഗരവാസികൾ ക്രിയാത്മകമായാണ് പ്രതികരിക്കുന്നതെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. നഗരസഭയുടെ മാലിന്യപരിപാലനപരിപാടികൾ സംബന്ധിച്ച എല്ലാ വിവരവും നഗരസഭയുടെ എല്ലാ ഓൺലൈൻ സേവനങ്ങളും സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിൽ ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.