പൊലീസ് കസ്​റ്റഡിയിലെടുത്ത കൗമാരക്കാരനെ കാണാനില്ലെന്ന്

തിരുവനന്തപുരം: ലൈസൻസില്ലാതെ ബൈക്ക് ഓടിച്ചതിന് പൊലീസ് പിടികൂടിയ കൗമാരക്കാരനെ കാണാനില്ലെന്ന് പരാതി. പരശുവക്കൽ ഹരിജൻ കോളനി അഭിലാഷ് ഭവനിൽ അക്ഷയ്യെ (18) കാണാനില്ലെന്നാണ് പിതാവ് വിനു വലിയതുറ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വൈകീട്ട് വെട്ടുകാടുള്ള അമ്മയുടെ വീട്ടിൽ പോകുകയാണെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ അക്ഷയ്യെ അേന്നദിവസം രാത്രി ഒന്നരയോടെ ലൈസൻസില്ലാതെ ബൈക്ക് ഓടിച്ചതിന് വലിയതുറ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് അക്ഷയ് നൽകിയ ഫോൺ നമ്പർ പ്രകാരം വീട്ടിലേക്ക് വിളിച്ച് പൊലീസ് കാര്യങ്ങൾ ധരിപ്പിച്ചു. അപ്പോൾതന്നെ വാഹനം സ്റ്റേഷനിൽ െവച്ചിട്ട് അക്ഷയ്യെ വിട്ടയച്ചതായി പൊലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെ പത്തോടെ വലിയതുറ സ്റ്റേഷനിൽ എത്തി പിതാവ് വിനു ബൈക്ക് തിരികെയെടുത്ത് മടങ്ങി. മകൻ അമ്മയുടെ വീട്ടിലേക്ക് പോയിക്കാണുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ദിവസം രണ്ടുകഴിഞ്ഞിട്ടും അക്ഷയ് തിരികെ എത്തിയിട്ടില്ലെന്ന് വിനു നൽകിയ പരാതിയിൽ പറയുന്നു. രാത്രി ഒന്നരക്ക് വലിയതുറ രാജീവ്നഗർ ഭാഗത്ത് തമിഴ്നാട് സ്വദേശി അളഗപ്പൻ എന്നയാളുമായി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അക്ഷയ്യെ സ്റ്റേഷനിൽ എത്തിക്കുകയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ നൽകി അപ്പോൾതന്നെ വിട്ടയക്കുകയും ചെയ്തതായി വലിയതുറ പൊലീസ് അറിയിച്ചു. അക്ഷയ്യെ കാണാനില്ലെന്ന് പിതാവ് വിനു പറയുമ്പോഴാണ് അറിയുന്നതെന്ന് വലിയതുറ പൊലീസ് പറഞ്ഞു. അതേസമയം. രാത്രിയിൽ സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോകാൻ മടിച്ച അക്ഷ‍യ്യെ സ്റ്റേഷനിലെ പൊലീസുകാർ ആട്ടിയോട്ടിക്കുന്ന ദൃശ്യങ്ങൾ സ്റ്റേഷനിലെ കാമറയിൽ ദൃശ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.