യുവതിയുടെ മരണം: ദുരൂഹത തുടരുന്നു

നേമം: യുവതിയെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ദുരൂഹത പൂര്‍ണമായി നീക്കാന്‍ പൊലീസ ിന് സാധിച്ചില്ല. കഴക്കൂട്ടം അമ്പലത്തിന്‍കര സെറ്റില്‍മൻെറ് കോളനിയില്‍ രാജന്‍-തുളസി ദമ്പതികളുടെ മകള്‍ രേഷ്മയെയാണ് (24) വീടിനുള്ളില്‍ വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് മുഖ്താർ അഹമ്മദ് പൊലീസ് നിരീക്ഷണത്തിലാണ്. ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറഞ്ഞ് ഭര്‍ത്താവാണ് രേഷ്മയെ ശാന്തിവിള താലൂക്കാശുപത്രിയില്‍ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ നടത്തിയ പരിേശാധനയിൽ മരണം സ്ഥിരീകരിച്ചു. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ മുഖ്താർ അഹമ്മദ് പൊലീസിൻെറ ചോദ്യം ചെയ്യലുമായി കൂടുതല്‍ സഹകരിച്ചിരുന്നില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ബന്ധുക്കള്‍ പരാതി നല്‍കുന്നപക്ഷം ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തേണ്ടിവരുമെന്ന് നേമം പൊലീസ് അറിയിച്ചു. നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ കഴക്കൂട്ടത്തേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.