കനഡയിൽ ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​: സ്ഥാപനത്തിൽ പൊലീസ്​ പരിശോധന നടത്തി

തിരുവനന്തപുരം: കനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നെന്ന പരാതിയെതുടർന്ന് മുട്ടടയിലെ അപ്പാർട്മൻെ റില്‍ പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ കൺസൾട്ടൻറ് സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി. പേരൂർക്കട ഇൻസ്‌പെക്ടർ സൈജുനാഥി‍ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപനത്തിന് വിദേശരാജ്യങ്ങളിലേക്ക് ആളുകളെ കയറ്റി അയക്കുന്നതിനുള്ള ഒരു അനുമതിയും ലൈസൻസും ഇല്ലെന്ന് കണ്ടെത്തിയതായാണ് വിവരം. കനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പേരൂർക്കട പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടക്കത്തിൽതന്നെ സ്ഥാപനത്തി‍ൻെറ തട്ടിപ്പ് പുറത്തുവന്നതിനാൽ സാമ്പത്തികതട്ടിപ്പിനുള്ള വൻ നീക്കമാണ് പൊലീസി‍ൻെറ ഇടപെടലിലൂടെ തടയാൻ സാധിച്ചിരിക്കുന്നത്. പരാതികൾ ഉയർന്നയുടൻ സ്ഥാപനത്തിൽ പൊലീസ് സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇവരുടെ പ്രാഥമിക പരിശോധനയിൽ സ്ഥാപനം നിയമാനുസൃതമല്ല പ്രവർത്തിക്കുന്നതെന്ന് വ്യക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.