250ഓളം പേരെ ഉൾക്കൊള്ളാവുന്ന ഓപൺ എയർ തിയറ്ററും സജ്ജമാക്കി തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച സ്വ ാമി വിവേകാനന്ദ ഉദ്യാനം നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മേയർ വി.കെ. പ്രശാന്ത് അധ്യക്ഷതവഹിക്കും. 1982ലാണ് കവടിയാർ കൊട്ടാരത്തിൽനിന്ന് വിട്ടുകിട്ടിയ 40 സൻെറ് സ്ഥലം പ്രയോജനപ്പെടുത്തി നഗരസഭ കവടിയാർ പാർക്ക് നിർമിച്ചത്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യവും പാർക്കുമാണ് ആദ്യഘട്ടത്തിൽ തയാറാക്കിയിരുന്നത്. 2013ൽ ഈ പാർക്കിൽ സ്വാമി വിവേകാനന്ദൻെറ പൂർണകായ വെങ്കല പ്രതിമ സ്ഥാപിക്കുകയും സ്വാമി വിവേകാനന്ദ ഉദ്യാനം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 2015ൽ നഗരസഭാ കൗൺസിൽ യോഗം വിവേകാനന്ദ ഉദ്യാനം മികച്ച സൗകര്യങ്ങളോടെ നവീകരിക്കുന്നതിന് തീരുമാനിച്ചു. ഇതിൻെറ തുടർച്ചയായാണ് നിലവിലെ കൗൺലിൽ പാർക്ക് നവീകരിക്കുന്നതിനുള്ള പ്രവർത്തനം ഏറ്റെടുത്തത്. ഓപൺ എയർ തിയറ്റർ, പൂന്തോട്ടം, പൊതുജനങ്ങൾക്കുള്ള ഇരിപ്പിടം, നടപ്പാത, ശുചിമുറി സൗകര്യം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുളളത്. ഓപൺ എയർ തിയറ്ററിൽ സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിൻെറ ദൃശ്യാവിഷ്കാരം മ്യൂറൽ പെയിൻറിങ് ആയി തയാറാക്കിയിട്ടുണ്ട്. സ്വാമി വിവേകാനന്ദൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകർ മുന്നോട്ടുെവച്ച ആശയങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഘട്ടത്തിലാണ് പാർക്കിൻെറ നവീകരണം പൂർത്തീകരിച്ചിട്ടുള്ളത്. മാത്രമല്ല കവടിയാർ കേന്ദ്രീകരിച്ച് 250ഓളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഓപൺ എയർ തിയറ്ററും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പ്രഭാതത്തിലും സായാഹ്നത്തിലുമുള്ള സവാരിക്കും വ്യായാമത്തിനും ഉല്ലാസത്തിനുമായി പാർക്കിനെ പൊതുജനങ്ങൾക്കായി ഉപയോഗിക്കാമെന്ന് നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.