ഫെസ്​റ്റിവൽ അലവൻസ്​ അനുവദിക്കാത്തതിൽ ​പ്രതിഷേധം

നെയ്യാറ്റിൻകര: പന-അനുബന്ധ തൊഴിലാളികൾക്ക് ഓണക്കാലത്ത് ഫെസ്റ്റിവൽ അലവൻസ് അനുവദിക്കാത്തതിൽ കേരള നാടാർ മഹാജന സ ംഘം നെയ്യാറ്റിൻകര താലൂക്ക് നേതൃസമ്മേളനം പ്രതിഷേധിച്ചു. ഓണക്കാലത്ത് വ്യാപകമായി വ്യാജകരുപ്പട്ടി വിൽപന നടക്കുന്നത് ഫുഡ് സേഫ്റ്റി വകുപ്പിൻെറ മൗനാനുവാദത്തോടെയാണെന്നും യോഗം കുറ്റപ്പെടുത്തി. താലൂക്ക് പ്രസിഡൻറ് അമരവിള ബെൻസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. ജനറൽ സെക്രട്ടറി എ.എസ്. അഹിമോഹനൻ ഉദ്ഘാടനം ചെയ്തു. പുന്നക്കാട് റാബി, എസ്. സുധാകരൻ, പി.ജെ. ജയപ്രസാദ്, വിത്സൻ മാരായമുട്ടം, വി. നേശയ്യൻ നാടാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.