തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലർജി ഫെലോഷിപ്പിൻെറ അർധവാർഷിക സമ്മേളനവും മാർത്തോമ്മ സഭയുടെ തിരുവനന്തപുരം, കൊ ല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പയുടെ സപ്തതിയും ഉള്ളൂർ കാരുണ്യ ഗൈഡൻസ് സൻെററിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത അധ്യക്ഷത വഹിച്ചു. ടി.സി.എഫ് പ്രസിഡൻറ് ഫാ. ടി.ജെ. അലക്സാണ്ടർ, സെക്രട്ടറി ഫാ. ജോൺ അരീക്കൽ, േപ്രാഗ്രാം കോഒാഡിനേറ്റർ ഷെവലിയാർ ഡോ. കോശി എം. ജോർജ്, വൈ.എം.സി.എ പ്രസിഡൻറ് കെ.വി. തോമസ്, റവ. എസ്. ഗ്ലാഡ്സ്റ്റൺ, കേണൽ പി.എം. ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.