തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ ചില പ്രശ്‌നങ്ങളും സാങ്കേതികകാര്യങ്ങളുമാണ് പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിക്ക് രണ്ടില ചിഹ്‌നം ലഭിക്കാത്തതിന്കാരണമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി.ജെ. ജോസഫ് സ്ഥാനാർഥിയെ എതിര്‍ത്തിട്ടില്ല. എന്നാല്‍, ചിഹ്‌നം നല്‍കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. യു.ഡി.എഫില്‍ ഒരു പ്രതിസന്ധിയുമില്ല. അവിടെ കെ.എം. മാണിയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് യു.ഡി.എഫ് സ്ഥാനാർഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുെമന്നും ചെന്നിത്തല വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഇനി വിവാദങ്ങളും പ്രസ്താവനകളും പാടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിട്ടുണ്ട്. അക്കാര്യത്തിൽ അവർ ഉറപ്പും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ പാലായിൽ പോകാത്തതിൻെറ അർഥം അവിടെയുള്ളവര്‍ക്ക് മനസ്സിലായിട്ടുണ്ട്. പോയിട്ടും വലിയ കാര്യമില്ലെന്ന് മനസ്സിലാക്കിയതിനാലാണ് അദ്ദേഹം പോകാത്തത്. തലയിൽ മുണ്ടിട്ട് നടക്കുന്ന േകാടിയേരി ബാലകൃഷ്ണൻ അഴിമതിെയപ്പറ്റി പറഞ്ഞാൽ ജനങ്ങൾ ചിരിക്കുകയേ ഉള്ളൂ. ടൈറ്റാനിയം കേസ് സി.ബി.െഎക്ക് വിടാനുള്ള തീരുമാനം രാഷ്ട്രീയ പകപോക്കലും പാലാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുമാണ്. സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കെല്ലാം പാര്‍ട്ടിനേതൃത്വം ഉത്തരവാദികളാണെങ്കില്‍ ഇടതുസര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം കോടിയേരി ബാലകൃഷ്ണനെതിരെയും കേെസടുക്കണം. തനിക്കെതിരെ കേസുമായി മുന്നോട്ടുപോയാല്‍ ഇത് ആധാരമാക്കി കോടിയേരിക്കെതിരെ പരാതി നല്‍കും. താന്‍ കെ.പി.സി.സി പ്രസിഡൻറ് ആകുന്നതിന് 41 ദിവസം മുമ്പാണ് ടൈറ്റാനിയത്തില്‍ മാലിന്യസംസ്‌കരണ പ്ലാൻറ് സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നിട്ടും അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് എന്ന നിലയിലാണ് തൻെറ പേരില്‍ കേസടുത്തത്. ഹൈകോടതി സ്‌റ്റേ നിലനില്‍ക്കുമ്പോഴാണ് തന്നെയും പ്രതിചേർത്ത് കേസ് സി.ബി.ഐക്ക് വിട്ടത്. മലിനീകരണപ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ക്രമക്കേടിലും അഴിമതിയിലും തനിക്ക് പങ്കുള്ളതായി വിജിലന്‍സോ മറ്റ് ഏതെങ്കിലും അന്വേഷണ ഏജന്‍സിയോ ആരോപിക്കുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ല. തന്നെ പ്രതിചേർത്തത് വിലകുറഞ്ഞ രാഷ്ട്രീയവും അപകീര്‍ത്തിപ്പെടുത്താനുമാണെന്ന് ചെന്നിത്തല ആേരാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.