ജില്ല ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം: ശിലാസ്ഥാപനം ഇന്ന്

വർക്കല: ഗവ. ജില്ല ആയുർവേദ ആശുപത്രി വളപ്പിൽ ഒരു കെട്ടിടം കൂടി നിർമിക്കുന്നു. ജില്ല പഞ്ചായത്തിൻെറ മൂന്ന് കോടി രൂപ ചെലവിട്ടാണ് പുതിയ ഇരുനില കെട്ടിടം നിർമിക്കുന്നത്. ആറ് സ്യൂട്ട് റൂമുകളുള്ള കെട്ടിടത്തിൻെറ ശിലാസ്ഥാപനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നിർവഹിക്കും. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിക്കുമെന്ന് ജില്ലപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, ചീഫ് മെഡിക്കൽ ഓഫിസർ ഡോ.കെ.വി. ബൈജു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.