പത്തനാപുരം: കച്ചവടസ്ഥാപനങ്ങളിൽ ഇടം പിടിച്ചുതുടങ്ങി. വഴിയോര വ്യാപാരകേന്ദ്രങ്ങളെ വര്‍ണാഭമാക്കി പല നിറത്തിലും വലുപ്പത്തിലുമുള്ള പന്തുകള്‍ വിപണി കൈയടക്കി കഴിഞ്ഞു. ഓണത്തിൻെറ വരവറിയിച്ച് ഓണക്കളിക്കുള്ള പന്തുകളുമായി അന്യസംസ്ഥാനക്കാരും വിപണികളിൽ സജീവമായി തുടങ്ങിയിട്ടുണ്ട്. തലപ്പന്ത് കളിയിലാണ് ഓണപ്പന്തിന് പ്രാധാന്യം. എന്നാല്‍, തലപ്പന്ത് ഓർമയായപ്പോൾ പ്ലാസ്റ്റിക് പന്താണ് കുട്ടികൾക്കിടയിൽ ഓണത്തിൻെറ പ്രതീകമായി മാറിയത്. കര്‍ക്കടകം അവസാനം മുതല്‍ പന്ത് എത്തിയെങ്കിലും വിൽപന സജീവമായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. കർക്കടകത്തിൽ പിള്ളേരോണം മുതലാണ് തലപ്പന്ത് കളി ആരംഭിച്ചിരുന്നത്. എന്നാല്‍, പിള്ളേരോണം പഴങ്കഥയായതോടെ ഓണപ്പന്ത് കളിയെല്ലാം അവധിക്കാല വിനോദം മാത്രമായി. പഴയതുപോലെ ഓണക്കാലത്ത് പന്തിൻെറ വിൽപന നടക്കില്ലെന്ന് കച്ചവടക്കാർ പറയുന്നുണ്ട്. എന്നാലും നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും കടകളിൽ പല വർണങ്ങളിലും വലിപ്പത്തിലുമുള്ള പന്തുകള്‍ എത്തിയിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെ പല സ്ഥലങ്ങളിലും ചെറുകിട കേന്ദ്രങ്ങളില്‍ ഓണപ്പന്തുകള്‍ നിർമിക്കുന്നുണ്ട്. 30 മുതല്‍ 100 രൂപ വരെയാണ് പന്തിൻെറ വില. വലുപ്പമനുസരിച്ച് വിലയും വർധിക്കും. ഓണ വിഭവങ്ങൾക്കൊക്കെ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നിർമാണ കേന്ദ്രങ്ങളിൽ നിന്നാണ് പന്തുകൾ എത്തുന്നത്. വരും നാളുകളില്‍ നല്ല വില്‍പന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.