നിർധന കുടുംബത്തിന് തണലായി വാട്സ്ആപ്​ കൂട്ടായ്മ

കൊട്ടാരക്കര: നിർധന കുടുംബത്തിന് കാരുണ്യമേകി വാട്സ്ആപ് കൂട്ടായ്മ. കൊട്ടാരക്കര വാർത്തകൾ എന്ന വാട്സ്ആപ് കൂട്ടാ യ്മയാണ് നിർധന കുടുംബത്തിന് കാരുണ്യമേകുന്നത്. പടിഞ്ഞാറ്റിൻകര മുരുന്തൽ വീട്ടിൽ വൃദ്ധ ദമ്പതികളായ കൃഷ്ണനാചാരി (65), ഭാര്യ ലീലാമണി (60), മകൻ അശോകൻ (39) എന്നിവർക്കാണ് സഹായം നൽകുന്നത്. വൃദ്ധ ദമ്പതികൾ ഇരുവരും കിടപ്പ് രോഗികളാണ്. ഇരുവർക്കും ദിവസവും മരുന്നിന് തന്നെ നല്ലൊരു തുക ചെലവാകും. മകൻ അശോകനും ശാരീരിക വെല്ലുവിളികൾ നേരിടുന്നു. സമീപ കാലം വരെ വാടക വീട്ടിലായിരുന്നു താമസം. ആകെയുള്ള അഞ്ച് സൻെറ് ഭൂമിയിൽ നാട്ടുകാർ െവച്ച് കൊടുത്ത കൊച്ചുകൂരയിലാണ് കുടുംബത്തിൻെറ താമസം. മാതാവിൻെറ ചികിത്സക്കായി വർഷങ്ങൾക്കുമുമ്പ് എടുത്ത വായ്പ കുടിശ്ശികയായി അതും ജപ്തി ഭീഷണിയിലാണ്. ആകെയുള്ള കുടുംബത്തിൻെറ വരുമാനം തയ്യൽ തൊഴിലാളിയായ മകൻ അശോകനാണ്. വെള്ളിയാഴ്ച റൂറൽ എസ്.പി ഹരിശങ്കർ ഇവരുടെ വീട്ടിലെത്തി ധനസഹായം കൈമാറും. വാർഷിക സമ്മേളനം കടയ്ക്കൽ: കടയ്ക്കൽ എം.എസ്.എം കോളജ് ഓഫ് ഖുർആൻ 13ാം വാർഷിക സമ്മേളനം തിരുവനന്തപുരം കൾചറൽ സൻെറർ ചെയർമാൻ എച്ച്. ഷഹീർ മൗലവി ഉദ്ഘാടനം ചെയ്തു. വർഗ, വർണ, ഭാഷാ വൈവിധ്യങ്ങൾ അംഗീകരിക്കുന്നതോടൊപ്പം മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്ന് പ്രഖ്യാപിക്കുന്ന ദിവ്യ ഗ്രന്ഥമാണ് വിശുദ്ധ ഖുർആനെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ ഡോ. എം.എസ് മൗലവി അധ്യക്ഷത വഹിച്ചു. കൺവീനർ യു. അബ്ദുൽ ബാരി, കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സിറാജുദ്ദീൻ ഫാറൂഖി, അറഫാ മെഡിക്കൽ മിഷൻ ചെയർമാൻ ഡോ. അബ്ദുൽ ഗഫാർ, അബൂറൈഹാൻ, ഇസ്ലാമിക് സൻെറർ സെക്രട്ടറി എസ്. സുലൈമാൻ, നിഹാസ് കടയ്ക്കൽ, ഇല്യാസ് ഹാജി കല്ലമ്പലം, ഹലീമ ടീച്ചർ ആലഞ്ചേരി എന്നിവർ സംസാരിച്ചു. കല്ലറ മുഹമ്മദ് ഫാരിസിന് ജനറൽ സെക്രട്ടറി താജുദ്ദീൻ തോപ്പിൽ ഉപഹാരം നൽകി. അനുമോദന സമ്മേളനത്തിൽ ഉനൈസ് നിലമേൽ, ഇ.എം. യൂസുഫ്, അഷ്റഫ് മുതയിൽ, എ.എ. ഹഖീം തൊളിക്കുഴി, എ. അബ്ദുസ്സലാം, ജെ. ഷംസുദ്ദീൻ, ഇ.എസ്. നാസിമുദ്ദീൻ, എസ്. അഷ്റഫ്, ഷൈല ഫസിലുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.